Video: 'ഗേള്‍ഫ്രണ്ടല്ല, ഭാര്യയെന്ന് വിളിക്കണം': എമ്മി അവാര്‍ഡ്സ് വേദിയിലെ വിവാഹ അഭ്യര്‍ഥന!

പുരസ്കാര വേദിയില്‍ വെച്ച് തന്‍റെ ഗേള്‍ഫ്രണ്ടായ യാന്‍ വെന്‍സെന്നിനെ ജീവിതത്തിലേക്ക് ക്ഷണിച്ചത് സംവിധായകാനായ ഗ്ലെന്‍ വെയ്‌സാണ്.

Last Updated : Sep 19, 2018, 04:32 PM IST
Video: 'ഗേള്‍ഫ്രണ്ടല്ല, ഭാര്യയെന്ന് വിളിക്കണം': എമ്മി അവാര്‍ഡ്സ് വേദിയിലെ വിവാഹ അഭ്യര്‍ഥന!

അമേരിക്കയിലെ ടെലിവിഷന്‍ ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് എമ്മി അവാര്‍ഡ്‌.

ഓസ്‌കര്‍ അവാര്‍ഡ്, ഗ്രാമി അവാര്‍ഡ് എന്നിവയ്ക്ക് തത്തുല്യമായ എമ്മി അവാര്‍ഡ്സ് വേദിയില്‍ നടന്ന ഒരു വിവാഹ അഭ്യര്‍ഥനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

പുരസ്കാര വേദിയില്‍ വെച്ച് തന്‍റെ ഗേള്‍ഫ്രണ്ടായ യാന്‍ വെന്‍സെന്നിനെ ജീവിതത്തിലേക്ക് ക്ഷണിച്ചത് സംവിധായകാനായ ഗ്ലെന്‍ വെയ്‌സാണ്.

‘ദ് ഓസ്‌കര്‍സ്’ ലൂടെ വെറൈറ്റി സ്‌പെഷ്യല്‍ സംവിധായകനുള്ള എമ്മി പുരസ്‌കാരം നേടിയ ശേഷം സംസാരിക്കവെയാണ് അദ്ദേഹം വിവാഹാഭ്യര്‍ഥന നടത്തിയത്. 

എമ്മി അവാര്‍ഡിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു വേദിയില്‍ വെച്ച് ഇത്തരമൊരു വിവാഹാഭ്യര്‍ഥന അരങ്ങേറിയത്. തന്‍റെ പെണ്‍മക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ഗ്ലെന്‍ തന്‍റെ  പ്രസംഗം തുടങ്ങിയത്.

രണ്ടാഴ്ച മുന്‍പ് മരിച്ചുപോയ അമ്മയെ ഓര്‍ത്തതിന് ശേഷമാണ് ഗ്ലെന്‍ കാര്യത്തിലേക്ക് കടന്നത്. ‘ഞാനെന്താണ് നിന്നെ ഗേള്‍ഫ്രണ്ട് എന്നു വിളിക്കാത്തതെന്ന് നീ അത്ഭുതപ്പെടുന്നുണ്ടാകും, കാരണം എനിക്ക് നിന്നെ എന്‍റെ ഭാര്യയെന്നു വിളിക്കാനാണ് ഇഷ്ടം,’ ഇങ്ങനെയാണ് ഗ്ലെന്‍ കാര്യം അവതരിപ്പിച്ചത്.

ഗ്ലെന്നിന്‍റെ അപ്രതീക്ഷിതമായ പ്രഖ്യാപനം കേട്ട് അത്ഭുതത്തോടെ സ്റ്റേജിലേക്ക് എത്തിയ യാനിന് മുന്നില്‍ മുട്ടിലിരുന്നാണ് ഗ്ലെന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയത്.

തന്‍റെ പിതാവ് 67 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്‍റെ അമ്മയ്ക്ക് അണിയിച്ച മോതിരം യാനിന്‍റെ വിരലില്‍ ഗ്ലെന്‍ അണിയിച്ചതോടെ സദസിലുണ്ടായിരുന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. 
 

Trending News