കൂട്ടിച്ചേര്‍ത്തത് വേര്‍പിരിയരുത്, ദീപ്-വീറിന് ഫറാ ഖാന്‍റെ സമ്മാനം!

വിവാഹം ക്ഷണിക്കുന്നതിനായി ദീപികയും രണ്‍വീറും നേരിട്ട് ഫറയുടെ വീട്ടില്‍ എത്തിയിരുന്നു. 

Last Updated : Nov 15, 2018, 03:54 PM IST
കൂട്ടിച്ചേര്‍ത്തത് വേര്‍പിരിയരുത്, ദീപ്-വീറിന് ഫറാ ഖാന്‍റെ സമ്മാനം!

ദീപിക-രണ്‍വീര്‍ വിവാഹത്തിന് ഫറാ ഖാന്‍ നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാര വിഷയം. ഇരുവരുടെയും കൈകള്‍ ചേര്‍ത്ത് പിടിച്ച് നിര്‍മ്മിച്ച ‘ക്ലേ രൂപ’മാണ് താരജോഡികള്‍ക്ക് ഫറാ സമ്മാനമായി നല്‍കിയത്.

വിവാഹതിരാകുന്നതിനായി ദീപികയും രണ്‍വീറും ഇറ്റലിയിലേക്ക് പോകുന്നതിന്‍റെ രണ്ട് ദിവസം മുന്‍പാണ് വിവാഹ സമ്മാനം നല്‍കിയത്. 

വിവാഹം ക്ഷണിക്കുന്നതിനായി ദീപികയും രണ്‍വീറും നേരിട്ട് ഫറയുടെ വീട്ടില്‍ എത്തിയിരുന്നു. 

ഇരുവര്‍ക്കും സര്‍പ്രൈസ് വിവാഹ സമ്മാനം ഒരുക്കുന്നതിനായി ക്ലേ ക്രീയേറ്റര്‍ ആര്‍ട്ടിസ്റ്റായ ഭാവന ജസ്‌റയെ ഫറ തന്‍റെ വീട്ടില്‍ ഏര്‍പ്പെടുത്തിയിരുന്നു. 

നരേന്ദ്ര മോദിയുടെയും അക്ഷയ് കുമാറിന്‍റെയും അടക്കമുള്ള സെലിബ്രികളുടെ ക്ലേ രൂപം നിര്‍മ്മിച്ച വ്യക്തിയാണ് ഭാവന.ദീപിക-രണ്‍വീര്‍ ഇരു കൈകള്‍ ചേര്‍ത്ത് വച്ച് ക്ലേയില്‍ മുക്കി ഇരുവരുടെയും കൈകളുടെ ക്ലേ രൂപം നിര്‍മ്മിച്ചു. 

ജീവിത കാലം മുഴുവനും ഈ കൈകള്‍ വിടാതെ ഇരുവരും ഒരുമിച്ച് ജീവിക്കട്ടെ എന്നണ് ഫറാഹ് തന്‍റെ സമ്മാനത്തിലൂടെ ആശംസിച്ചത്.  എന്തായാലും ഇരുവരും കൈകോര്‍ത്ത് പിടിച്ച ക്ലേ രൂപത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈരലായി മാറിയിരിക്കുകയാണ്. 

 

Trending News