ഭാഗ്യലക്ഷ്മിയ്ക്ക് പിന്തുണയുമായി FEFKA

ഇയാൾക്കെതിരെ പ്രതികരിച്ചതിന് ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് ചുമത്തിയ പൊലീസ് നടപടി ശരിയല്ലെന്നും ഫെഫ്ക വ്യക്തമാക്കി.  

Last Updated : Sep 27, 2020, 07:59 PM IST
  • വിവാദ വീഡിയോകള്‍ അപ്ലോഡ് ചെയ്ത യൂട്യൂബ് ബ്ലോഗര്‍ വിജയ്‌ പി നായരുടെ പരാതിയിലാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
  • ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഇയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
ഭാഗ്യലക്ഷ്മിയ്ക്ക് പിന്തുണയുമായി FEFKA

തിരുവനന്തപുരം (Thiruvananthapuram): യൂട്യൂബിലൂടെ (Youtube)സ്ത്രീകൾക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ ഡോ. വിജയ് പി നായർക്കെതിരെ പ്രതികരിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മിയ്ക്ക് (Bhagyalakshmi) പിന്തുണയുമായി ഫെഫ്ക (FEFKA) രംഗത്ത്. 

ഇയാൾക്കെതിരെ പ്രതികരിച്ചതിന് ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് ചുമത്തിയ പൊലീസ് നടപടി ശരിയല്ലെന്നും ഫെഫ്ക (FEFKA) വ്യക്തമാക്കി. മാത്രമല്ല ഭാഗ്യലക്ഷ്മിയുടെ ഈ പ്രതികരണം നിഷ്ക്രിയമായ നിയമവ്യവസ്ഥയ്ക്കേറ്റ അടിയാണെന്നും ഫെഫ്ക അറിയിച്ചു.    

Alsoad: അശ്ലീല യൂട്യൂബ് വീഡിയോകള്‍; യുവാവിനെതിരെ ചൊറിയണ പ്രയോഗവുമായി നടിയും സംഘവും

വിവാദ വീഡിയോകള്‍ അപ്ലോഡ് ചെയ്ത യൂട്യൂബ് ബ്ലോഗര്‍ വിജയ്‌ പി നായരുടെ പരാതിയിലാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിക്കെതിരെ (Bhagyalakshmi) കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഇയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. 

അതിക്രമിച്ച് താമസ സ്ഥലത്തെത്തിയ ഇവര്‍ തന്നെ മര്‍ദിച്ചതായും അസഭ്യം പറഞ്ഞതായും ഇയാള്‍ പരാതിയില്‍ പറയുന്നു. സ്റ്റാച്യൂ (Statue)ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. അടി കൊടുത്തും കരി ഓയില്‍ ഒഴിച്ചും പ്രതികരിച്ച ഇവര്‍ ഇയാള്‍ക്കെതിരെ ചൊറിയണവും പ്രയോഗിച്ചിരുന്നു. 

Also read: പുത്തൻ ചിത്രങ്ങളുമായി വാമിഖ (Wamiqa gabbi)

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വിജയ്. പി. നായർക്കെതിരെപ്രതികരിക്കാൻ വനിതാ ആക്ടിവിസ്റ്റുകളായ ദിയാ സന (Diya sana) ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കൊപ്പമാണ് ഭാഗ്യലക്ഷ്മി ഇയാൾ താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ എത്തുകയും അവിടെ വച്ച് ഇയാളെ മർദ്ദിക്കുകയും ചെയ്തത്.  മാത്രമല്ല അവിടെ നടന്ന സംഭവ വികാസങ്ങളെല്ലാം ഇവര്‍ ഫേസ്ബുക്ക് ലൈവിലൂടെ കാണിക്കുകയും ചെയ്തീരുന്നു. 

Trending News