Jawan Movie: 'പഠാൻ' വിജയത്തിനിടെ 'ജവാന്‍' സെറ്റില്‍ തിരിച്ചെത്തി ഷാരൂഖ് ഖാൻ

പഠാനെപ്പോലെ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമാണ് ജവാനും എന്നാണ് റിപ്പോർട്ട്. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 1, 2023, 11:13 AM IST
  • ചിത്രത്തിന്റെ ഒരുവിധം ഭാ​ഗങ്ങൾ ഇതിനോടകം ഷൂട്ട് ചെയ്ത് കഴിഞ്ഞു.
  • പുതിയ ഷെഡ്യൂൾ ആണ് ഇന്നലെ തുടങ്ങിയത്.
  • സെറ്റില്‍ നിന്നുള്ള ഷാരൂഖിന്‍റെയും മറ്റ് അഭിനേതാക്കളുടെയും ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.
Jawan Movie: 'പഠാൻ' വിജയത്തിനിടെ 'ജവാന്‍' സെറ്റില്‍ തിരിച്ചെത്തി ഷാരൂഖ് ഖാൻ

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി ബോക്സ് ഓഫീസിൽ ബമ്പർ ഹിറ്റ് നേടി ബോളിവുഡിനെ പിടിച്ചുയർത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഷാരൂഖ് ചിത്രം പഠാൻ ​ഗംഭീര കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. പഠാൻ വിജയക്കുതിപ്പ് തുടരുമ്പോൾ അതിന്‍റെ ആഘോഷങ്ങളില്‍ മുഴുകാതെ അടുത്ത ചിത്രത്തിനായുള്ള തയാറെടുപ്പിലാണ് ഷാരൂഖ്. ആറ്റ്ലീ ഒരുക്കുന്ന ജവാൻ എന്ന സിനിമയുടെ സെറ്റിൽ ഷാരൂഖ് ജോയിൻ ചെയ്തുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. 

ചിത്രത്തിന്റെ ഒരുവിധം ഭാ​ഗങ്ങൾ ഇതിനോടകം ഷൂട്ട് ചെയ്ത് കഴിഞ്ഞു. പുതിയ ഷെഡ്യൂൾ ആണ് ഇന്നലെ തുടങ്ങിയത്. സെറ്റില്‍ നിന്നുള്ള ഷാരൂഖിന്‍റെയും മറ്റ് അഭിനേതാക്കളുടെയും ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. പഠാനെപ്പോലെ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമാണ് ജവാനും എന്നാണ് വിവരം. ചിത്രത്തിലെ സംഘട്ടന രം​ഗങ്ങൾ ഒരുക്കിയിരിക്കുന്നത് ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ്. അതേസമയം ചിത്രീകരണം നടക്കുന്നതിനിടയിൽ തന്നെ പോസ്റ്റ് പ്രൊഡക്ഷ ജോലികളും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 

Also Read: Christopher Movie: സെൻസറിങ്ങ് കഴിഞ്ഞു, മമ്മൂട്ടിയുടെ 'ക്രിസ്റ്റഫറി'ന് യു/എ സർട്ടിഫിക്കറ്റ്; ചിത്രം ഉടൻ തിയേറ്ററിൽ

നയന്‍താരയാണ് ജവാനിലെ നായിക. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി ജവാൻ എത്തും. 2023 ജൂൺ 2ന് ജവാന്‍റെ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാരൂഖ് ഖാന്റേത് ഡബിൾ റോൾ ആണെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെ കഥാപാത്രവും. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News