'കല വിപ്ലവം പ്രണയം' ടീസര്‍ കാണാം

നവാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന ക്യാമ്പസ് രാഷ്ട്രീയ ചിത്രം 'കല വിപ്ലവം പ്രണയ'ത്തിന്‍റെ ടീസര്‍ ഇറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ ഫെയ്സ്ബുക്കില്‍ റിലീസ് ചെയ്തത്. 

Last Updated : Jan 11, 2018, 01:10 PM IST
'കല വിപ്ലവം പ്രണയം' ടീസര്‍ കാണാം

നവാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന ക്യാമ്പസ് രാഷ്ട്രീയ ചിത്രം 'കല വിപ്ലവം പ്രണയ'ത്തിന്‍റെ ടീസര്‍ ഇറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ ഫെയ്സ്ബുക്കില്‍ റിലീസ് ചെയ്തത്. 

ദിര്‍ഹം ഫിലിമിന്‍റെ ബാനറില്‍ അന്‍സണ്‍ പോള്‍, ബൈജുകുറുപ്പ്, ഗായത്രി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം ക്യാമ്പസ് രാഷ്ട്രീയവും പ്രണയവുമാണ് പ്രമേയമാക്കുന്നത്. 

ബിജുക്കുട്ടന്‍, ഇന്ദ്രന്‍സ്, സന്തോഷ് കീഴാറ്റൂര്‍, അങ്കമാലി ഡയറീസ് ഫെയിം വിനീത് വിശ്വം, നിരഞ്ജന, മാല പാര്‍വതി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഡോ. റോയി സെബാസ്റ്റ്യന്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അനീഷ് ലാല്‍ ആണ്. സംഗീതം അതുല്‍ ആനന്ദ്. 

Trending News