കൊച്ചി: അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ അബി അഭിനയിച്ച അവസാന ചിത്രം 'കറുത്ത സൂര്യന്‍' ഡിസംബര്‍ എട്ടിന് റിലീസ് ചെയ്യും. ഇ.വി.എം അലി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കറുത്ത സൂര്യന്‍'. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമാണ് അബിയുടേതെന്ന് അണിയറപ്രവര്‍ത്തകര്‍ അനുസ്മരിച്ചു.
പ്രേംനസീറിന്‍റെ കുടുംബാംഗം മുഹമ്മദ്‌ഷാ നായകനാകുന്ന സംഗീത പ്രാധാന്യമുള്ള ചിത്രമാണിത്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ മഞ്ജുഷ, മേഘ എന്നിവരാണ് നായികമാരാകുന്നത്.
കൊച്ചു പ്രേമന്‍, നീന കുറുപ്പ്, പ്രിയങ്ക, ശിവജി ഗുരുവായൂര്‍, സാന്ദ്ര, കലാഭവന്‍ അന്‍സാരി, സ്വാമി നാഥന്‍, പ്രശാന്ത് കോട്ടയം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.