കമല്‍ ഹാസനോ നയന്‍‌താരയോ? ബിഗ്‌ ബോസ് അവതരണത്തില്‍ വ്യക്തത!!

റിയാലിറ്റി ഷോകളുടെ ചരിത്രത്തില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ച റിയാലിറ്റി ഷോയാണ് ബിഗ്‌ ബോസ്. 

Last Updated : May 19, 2019, 06:30 PM IST
 കമല്‍ ഹാസനോ നയന്‍‌താരയോ? ബിഗ്‌ ബോസ് അവതരണത്തില്‍ വ്യക്തത!!

ചെന്നൈ: റിയാലിറ്റി ഷോകളുടെ ചരിത്രത്തില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ച റിയാലിറ്റി ഷോയാണ് ബിഗ്‌ ബോസ്. 

ഹിന്ദി പതിപ്പില്‍ ആരംഭിച്ച ബിഗ്‌ ബോസിപ്പോള്‍ ഇന്ത്യയിലെ  പല ഭാഷകളിലും പുറത്തിറങ്ങി കഴിഞ്ഞു. അതില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ പതിപ്പാണ്‌ കമല്‍ ഹാസന്‍  അവതരിപ്പിച്ച 'ബിഗ്‌ ബോസ് തമിഴ്'. 

കഴിഞ്ഞ രണ്ടു സീസണുകളും അവതരിപ്പിച്ച കമല്‍ ഹാസന്‍ അടുത്ത സീസണ്‍ മുതല്‍ പരിപാടി അവതരിപ്പിക്കില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ബിഗ്ബോസ് തമിഴിന്‍റെ മൂന്നാം സീസണില്‍ നയന്‍താര അവതാരികയായെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.എന്നാല്‍, തമിഴ് ബിഗ്‌ ബോസ് ആര് അവതരിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണിപ്പോള്‍. 

മുന്‍ സീസണുകള്‍ കൈകാര്യ൦ ചെയ്ത കമല്‍ ഹാസന്‍ തന്നെയാകും ഈ സീസണും അവതരിപ്പിക്കുക. കളേഴ്സ് തമിഴ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ട പ്രോമോ വീഡിയോയിലൂടെയാണ് കമല്‍ ഹാസന്‍റെ തിരിച്ചുവരവ് ഉറപ്പിച്ചിരിക്കുന്നത്. 

ജൂണ്‍ ആദ്യ വാരത്തോടെയാകും ബിഗ്‌ ബോസ് മൂന്നാം സീസണ് തുടക്കമാകുക. എന്നാല്‍, മത്സരാര്‍ത്ഥികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ വ്യക്തമല്ല..

2017ലാണ് ബിഗ്‌ ബോസിന്‍റെ ആദ്യ സീസണ്‍ കമല്‍ ഹാസനിലൂടെ ആരംഭിച്ചത്. കമല്‍ ഹാസന്‍റെ അവതരണത്തില്‍ കളേഴ്‌സ് തമിഴില്‍ സംപ്രേക്ഷണം ചെയ്ത കഴിഞ്ഞ രണ്ടു സീസണുകളും വന്‍ വിജയമായിരുന്നു.

ആദ്യ സീസണില്‍ ആരവ് വിജയിയായപ്പോള്‍ രണ്ടാം സീസണില്‍ ഋത്വികയാണ് വിജയം സ്വന്തമാക്കിയത്. 

 

 

 

 

 

Trending News