ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ സീസണ്‍ 2 ട്രെയിലര്‍

രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം തന്നേ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നുവെന്ന് സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു.   

Last Updated : Aug 28, 2018, 04:01 PM IST
ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ സീസണ്‍ 2 ട്രെയിലര്‍

ബോളിവുഡ് നടി സണ്ണി ലിയോണിന്‍റെ ജീവിതകഥ പറയുന്ന വെബ് സീരീസ് കരണ്‍ജീത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ സീസണ്‍ 2ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. സണ്ണിയുടെ കുടുംബജീവിതവും പ്രണയവുമാണ് സീസണ്‍ 2 ല്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത്.

അമേരിക്കന്‍ പോണ്‍ സിനിമാ രംഗത്തു നിന്നും ബോളിവുഡിന്‍റെ ലോകത്തേക്കുള്ള കരണ്‍ജീത് കൗര്‍ വോഹ്ര എന്ന സണ്ണിയുടെ യാത്രയാണ് സീരീസിലൂടെ അനാവൃതമാവുന്നത്. സണ്ണി ലിയോണിന്‍റെ സിനിമാജീവിതത്തെ തുറന്നു കാട്ടുന്നതാണ് സീരിസിന്‍റെ രണ്ടാം ഭാഗമെന്ന് രണ്ടു മിനിട്ടിലധികം ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പറയുന്നു. 

ട്രെയിലറിന്‍റെ തുടക്കത്തില്‍ നടിയുടെ അമ്മയുടെ വാക്കുകള്‍ കേള്‍ക്കാം. തന്‍റെ മകള്‍ ഏറ്റവും നല്ല മകളായും ഭാര്യയായും മാറുന്നതായിരുന്നു തന്‍റെ സ്വപ്നമെന്നും, എന്നാല്‍ ലോകമറിയപ്പെടുന്ന ഒരു അഡള്‍ട്ട് സിനിമാ താരമാകുമെന്ന് ഒരിക്കല്‍ പോലും കരുതിയിട്ടില്ലെന്നുമാണ് അവര്‍ പറയുന്നത്. രണ്ടാം സീസണില്‍ വൈകാരിക രംഗങ്ങളായിരിക്കും കൂടുതലും.

കാനഡയില്‍  താമസമുറപ്പിച്ച ഇടത്തരം സിഖ്-പഞ്ചാബ്‌ കുടുംബത്തിലാണ് 'കരണ്‍ജീത് കൗര്‍' എന്ന സണ്ണി ലിയോണിന്‍റെ ജനനം. സിനിമ മേഖലയിലേക്ക് ചുവടുമാറിയതോടെയാണ് അവര്‍ സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിക്കുന്നത്. സണ്ണിയുടെ ബാല്യം മുതല്‍ അഡള്‍ട്ട് സിനിമകളിലേക്കുള്ള വരവും തുടര്‍ന്ന് ബോളിവുഡിലേക്കുള്ള ചുവടുമാറ്റവുമെല്ലാം ചിത്രത്തിന്‍റെ പ്രമേയമാണ്.

രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം തന്നേ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നുവെന്ന് സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു. പലപ്പോഴും വളരെയധികം വൈകാരികമായിരുന്നു ഷൂട്ടിംഗ് ജീവിതത്തിലെ കഴിഞ്ഞു പോയ നിമിഷങ്ങളില്‍ ഒരിക്കല്‍കൂടി കടന്നു പോകാന്‍ രണ്ടാം സീസണ്‍ സഹായിച്ചുവെന്നും അവര്‍ പറഞ്ഞിരുന്നു.

സണ്ണി ലിയോണിന്‍റെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് പരമ്പര സംവിധാനം ചെയ്യുന്നത്. രാജ് അർജുന്‍, റിസ സൗജനി, കരംവീർ ലാംബ, ബിജയ് ജസ്ജിത് ആനന്ദ്, ഗ്രൂഷ കപൂർ, വന്‍ഷ് പ്രധാന്‍, മാര്‍ക് ബക്ക്നര്‍ എന്നിവര്‍ പരമ്പരയിലെ മറ്റ് അഭിനേതാക്കള്‍. 

സെപ്റ്റംബര്‍ 18 മുതല്‍ സീ5 ഡിജിറ്റലില്‍ പരമ്പരയുടെ രണ്ടാം ഭാഗം പ്രദർശനത്തിന‌െത്തും.

Trending News