Kothu Movie: 'തേൻ തുള്ളി പോലെ', ആസിഫിന്റെ 'കൊത്തി'ലെ മെലഡി ​ഗാനമെത്തി; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

ഇമോഷണല്‍ ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് കൊത്ത്. ഒരിടവേളയ്ക്ക് ശേഷം എത്തുന്ന സിബി മലയിൽ ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 15, 2022, 10:10 AM IST
  • 'തേൻ തുള്ളി പോലെ' എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണൻ ആണ്.
  • സം​ഗീതം നൽകിയിരിക്കുന്നത് കൈലാസ് ആണ്.
  • കെ കെ നിഷാദ്, ശ്രുതി ശിവദാസ് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.
Kothu Movie: 'തേൻ തുള്ളി പോലെ', ആസിഫിന്റെ 'കൊത്തി'ലെ മെലഡി ​ഗാനമെത്തി; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

ആസിഫ് അലി, റോഷൻ മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊത്ത്. സിബി മലയിൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലെ ഒരു മെലഡി ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറക്കി. 'തേൻ തുള്ളി പോലെ' എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണൻ ആണ്. സം​ഗീതം നൽകിയിരിക്കുന്നത് കൈലാസ് ആണ്. കെ കെ നിഷാദ്, ശ്രുതി ശിവദാസ് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. നാളെ (സെപ്റ്റംബർ 16) ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. നേരത്തെ സെപ്റ്റംബർ 23 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രമാണ് കൊത്ത്. എന്നാൽ ചിത്രം ഒരാഴ്ച്ച മുമ്പ് തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 

ഇമോഷണല്‍ ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് കൊത്ത്. ഒരിടവേളയ്ക്ക് ശേഷം എത്തുന്ന സിബി മലയിൽ ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് കൊത്ത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആറ് വർഷത്തിന് ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കൊത്തിനുണ്ട്.  ചിത്രത്തിൻറെ രചന നിർവ്വഹിക്കുന്നത് ഹേമന്ദ് കുമാറാണ്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറിലാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. രഞ്ജിത്തും പി എമ്മും ശശിധരനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിഖില വിമല്‍ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

Also Read: Kothu Movie MAking Video : കൊത്ത് മേക്കിങ് വീഡിയോ പുറത്തുവിട്ടു; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

ചിത്രത്തിന്റെ മേക്കിങ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രേക്ഷകരിൽ ആകാംക്ഷ ഉയർത്തിയ മേക്കിങ് വീഡിയോ ആയിരുന്നു പുറത്തിറക്കിയത്.  ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍, എഡിറ്റിംഗ് റതിന്‍ രാധാകൃഷ്‍ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ് മാരാര്‍, സംഗീതം കൈലാഷ് മേനോന്‍, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്ജിത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്, സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍. 

ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 2022 ജനുവരിയിൽ പുറത്തുവിട്ടിരുന്നു. സംവിധായകൻ രഞ്ജിത്തായിരുന്നു കൊത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. "ബന്ധങ്ങൾ ശിഥിലമാകുമ്പോൾ, മറുപക്ഷത്തിന്‍റെ കൊടി ഉയരെ പാറുന്നത് കാണുമ്പോൾ, ലോഹവും തീയും ആയുധമാകും. അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം. ഈ കാലത്തിന് സമർപ്പിക്കുന്നു ഈ ചിത്രം. ഒരു കൈയെങ്കിലും ആയുധത്തിൽ നിന്ന് പിൻവാങ്ങുമെങ്കിൽ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം" - എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചു കൊണ്ട് സംവിധായകൻ രഞ്ജിത്ത് ബാലകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News