Kpac Lalitha: "ചോറിൽ കട്ട തൈരൊഴിച്ച് തുടുത്ത പച്ചമുളക് ഞവടി കഴിക്കുന്ന സുഖമാണ് എനിക്ക് അവരുടെ അഭിനയം കാണുമ്പോൾ "-ബാലചന്ദ്ര മേനോൻ

Written by - Zee Malayalam News Desk | Last Updated : Feb 23, 2022, 10:48 AM IST
  • അഞ്ഞൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചതായിട്ടാണ് കണക്ക്
  • ഞാൻ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളിൽ ലളിതാമ്മ അഭിനയിച്ചു
  • ബാലചന്ദ്ര മേനോൻ ഫേസ്ബുക്ക് പോസ്റ്റ്
Kpac Lalitha: "ചോറിൽ കട്ട തൈരൊഴിച്ച്  തുടുത്ത പച്ചമുളക് ഞവടി കഴിക്കുന്ന സുഖമാണ് എനിക്ക് അവരുടെ അഭിനയം കാണുമ്പോൾ "-ബാലചന്ദ്ര മേനോൻ

കെപിഎസി ലളിതക്ക് സിനിമാലോകം ഒന്നടങ്കം ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. കടന്നുവന്ന വഴികളിൽ സഹപ്രവർത്തകരും സുഹൃത്തുക്കളുമായ എല്ലാവരും പ്രിയപ്പെട്ട ലളിത ചേച്ചിയുമൊത്തുള്ള ഒാർമകൾ  പങ്കുവെച്ചു കഴിഞ്ഞു.

കെപിഎസി ലളിതയുടെ അഭിനയത്തെ പറ്റി ബാലചന്ദ്ര മേനോൻ പങ്ക് വെച്ച കുറിപ്പാണ് ഏറ്റവും ശ്രദ്ധേയം. "ചൂട് പുന്നെല്ലിന്റെ ചോറിൽ കട്ട തൈരൊഴിച്ചു സമൃദ്ധമായി കുഴച്ചു, അതിൽ ആരോഗ്യമുള്ള തുടുത്ത ഒരു പച്ചമുളക് ഞവടി കഴിക്കുന്ന സുഖമാണ് എനിക്ക് അവരുടെ അഭിനയം കാണുമ്പോൾ" എന്നാണ് ബാലചന്ദ്ര മേനോൻ കെപിഎസിയുടെ അഭിനയത്തെ വിശേഷിപ്പിച്ചത്.

പോസ്റ്റ് ഇങ്ങനെ

'കുടുംബപുരാണത്തിൽ ' എന്റെ അമ്മയായി .....
'സസ്നേഹത്തിൽ ' എന്റെ ചേച്ചിയായി ...
'മേലെ വാര്യത്തെ മാലാഖകുട്ടികളിൽ ' അമ്മായി അമ്മയായി .കൂടാതെ, .ഞാൻ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളിൽ ലളിതാമ്മ അഭിനയിച്ചു .
'വിവാഹിതരെ  ഇതിലെ ' ഇന്നസെന്റുമൊത്തുള്ള  ആദ്യ ചിത്രമെന്നു  സംശയം ..
പിന്നീട്  ആ കൂട്ടുകെട്ട് കാണികൾക്കു പ്രിയമായി ...
'മണിച്ചെപ്പു തുറന്നപ്പോൾ ' ,'അമ്മയാണെ സത്യം ' എന്നീ ചിത്രങ്ങളിലും സഹകരിച്ചു .
എന്റെ 'റോസ്സ് ദി ഫാമിലി ക്ലബ്ബി'ലും ഒരിക്കൽ അതിഥിയായി വന്നു ...
അഞ്ഞൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചതായിട്ടാണ് കണക്ക് ..
എന്നാൽ എന്റെ മനസ്സിൽ പതിഞ്ഞതും നിറഞ്ഞു നിൽക്കുന്നതും  ' അനുഭവങ്ങൾ പാളിച്ചകളിൽ ' 'കല്യാണി കളവാണി ' എന്ന പാട്ടു പാടുന്ന  കെ .പി. എ .ലളിതയാണ്..
 പണ്ടെങ്ങോ  ഞാൻ അവരെ പറ്റി പറഞ്ഞ   വാക്കുകൾ ബഹുമാനപൂർവ്വം ആവർത്തിക്കട്ടെ :- 
"ചൂട് പുന്നെല്ലിന്റെ ചോറിൽ കട്ട തൈരൊഴിച്ചു സമൃദ്ധമായി കുഴച്ചു, അതിൽ ആരോഗ്യമുള്ള തുടുത്ത ഒരു പച്ചമുളക് ഞവടി കഴിക്കുന്ന സുഖമാണ് എനിക്ക് അവരുടെ അഭിനയം കാണുമ്പോൾ .."
എന്നും നല്ല ഓർമ്മകളിൽ ആ  കലാകാരി ജീവിക്കും 

(ബാലചന്ദ്ര മേനോൻ പങ്ക് വെച്ച പോസ്റ്റ്)

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News