Mahaveeryar Movie: 'അനുരാ​ഗ മനം ശ്യാമ മോഹന'; 'മഹാവീര്യറി'ലെ പ്രണയ ​ഗാനത്തിന്റെ വീഡിയോ എത്തി

ചിത്രത്തിലെ മനോഹരമായ ഒരു ​ഗാനത്തിന്റെ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. 'അനുരാ​ഗ മനം' എന്ന പ്രണയ ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 7, 2022, 12:42 PM IST
  • 'അനുരാ​ഗ മനം' എന്ന പ്രണയ ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
  • ആസിഫ് അലി അവതരിപ്പിക്കുന്ന വീരഭദ്രന്റെ പ്രണയമാണ് ഈ ​ഗാനരം​ഗത്തിലുള്ളത്.
  • ബി.കെ ഹരിനാരായണന്റെ വരികൾക്ക് ഇഷാൻ ഛബ്രയാണ് ഈണം നൽകിയിരിക്കുന്നത്.
Mahaveeryar Movie: 'അനുരാ​ഗ മനം ശ്യാമ മോഹന'; 'മഹാവീര്യറി'ലെ പ്രണയ ​ഗാനത്തിന്റെ വീഡിയോ എത്തി

ഫാന്റസിയുടെയും ടൈം ട്രാവലിന്റെയും മറ്റൊരു തലത്തിലേക്ക് മലയാള സിനിമയെ എത്തിച്ച ചിത്രമാണ് മഹാവീര്യർ. എബ്രിഡ് ഷൈൻ സംവിധാനം നിവിൻ പോളി, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററുകളിൽ ലഭിച്ചത്. ഇപ്പോഴും ചിത്രം പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ മനോഹരമായ ഒരു ​ഗാനത്തിന്റെ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. 'അനുരാ​ഗ മനം' എന്ന പ്രണയ ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ആസിഫ് അലി അവതരിപ്പിക്കുന്ന വീരഭദ്രന്റെ പ്രണയമാണ് ഈ ​ഗാനരം​ഗത്തിലുള്ളത്. ബി.കെ ഹരിനാരായണന്റെ വരികൾക്ക് ഇഷാൻ ഛബ്രയാണ് ഈണം നൽകിയിരിക്കുന്നത്.

ജൂലൈ 21നാണ് മഹാവീര്യർ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. മല്ലികാ സുകുമാരൻ, ഷാൻവി ശ്രീ വാസ്തവ, സിദ്ധിഖ്, കൃഷ്ണ പ്രസാദ്, ലാൽ, ലാലു അലക്സ്, മേജർ രവി, വിജയ് മേനോൻ, കലാഭവൻ പ്രചോദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിലാണ് ചിത്രം തിയേറ്ററിൽ എത്തിയത്. നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. എം മുകുന്ദന്റെ കഥയാണ് ചിത്രമായത്. സെൽവരാജ് ചന്ദ്രുവാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിച്ചത്. 

Also Read: Mahaveeryar Movie : ഒരു പിടിയും തരാതെ, വെറൈറ്റി ട്രെയ്‌ലറുമായി മഹാവീര്യർ; ചിത്രം ജൂലൈ 21 ന്

 

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ എബ്രിഡ് ഷൈൻ തന്നെയാണ്. ചിത്രത്തിൽ  നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രസംയോജനം - മനോജ്‌, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം - ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം - ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News