Mahaveeryar Movie : രൺബീറിന്റെ ബ്രഹ്മാസ്ത്രയെയും വിക്രമിന്റെ കോബ്രയെയും പിന്തള്ളി മഹാവീര്യർ ഐഎംഡിബി പട്ടികയില്‍ ഒന്നാമത്

Mahaveeryar Movie IMDB List : ടൈം ട്രാവലും ഫാന്റസിയും ഒക്കെയായി എത്തുന്ന വളരെ വ്യത്യസ്ത അനുഭവം തന്നെ പകർന്ന് നൽകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ചിത്രമാണ് മഹാവീര്യർ. ജൂലൈ 21ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.   

Written by - Zee Malayalam News Desk | Last Updated : Jul 19, 2022, 11:59 AM IST
  • ഈ വർഷത്തെ ഏറെ പ്രതീക്ഷ നൽകുന്ന ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര, വിക്രം നായകനാകുന്ന കോബ്ര, അമീർ ഖാന്റെ ലാൽ സിംഗ് ഛദ്ദ, അക്ഷയ് കുമാറിന്റെ രക്ഷാ ബന്ധൻ എന്നിവയെ പിന്തള്ളിയാണ് മഹാവീര്യർ ഒന്നാം സ്ഥാനത്ത് എത്തിയത്.
  • ടൈം ട്രാവലും ഫാന്റസിയും ഒക്കെയായി എത്തുന്ന വളരെ വ്യത്യസ്ത അനുഭവം തന്നെ പകർന്ന് നൽകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ചിത്രമാണ് മഹാവീര്യർ.
  • ജൂലൈ 21ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
  • ചിത്രം സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈനാണ്.
Mahaveeryar Movie : രൺബീറിന്റെ ബ്രഹ്മാസ്ത്രയെയും വിക്രമിന്റെ കോബ്രയെയും പിന്തള്ളി മഹാവീര്യർ ഐഎംഡിബി പട്ടികയില്‍ ഒന്നാമത്

കൊച്ചി :  നിവിൻ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മഹാവീര്യർ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാമത്.  ഐഎംഡിബിയുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ വർഷത്തെ ഏറെ പ്രതീക്ഷ നൽകുന്ന ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര, വിക്രം നായകനാകുന്ന കോബ്ര, അമീർ ഖാന്റെ ലാൽ സിംഗ് ഛദ്ദ, അക്ഷയ് കുമാറിന്റെ രക്ഷാ ബന്ധൻ എന്നിവയെ പിന്തള്ളിയാണ് മഹാവീര്യർ  ഒന്നാം സ്ഥാനത്ത് എത്തിയത്. ടൈം ട്രാവലും ഫാന്റസിയും ഒക്കെയായി എത്തുന്ന വളരെ വ്യത്യസ്ത അനുഭവം തന്നെ പകർന്ന് നൽകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ചിത്രമാണ് മഹാവീര്യർ. ജൂലൈ 21ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ചിത്രം സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈനാണ്. മലയാളത്തിലെ ആദ്യ ടൈം ട്രാവൽ കോർട്ട് ഡ്രാമ ചിത്രമായ മഹാവീര്യറിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. പോളി ജൂനിയർ പിക്ചേർസ്‌, ഇന്ത്യൻ മൂവി മേക്കേർസ് എന്നീ ബാനറുകളിൽ എത്തുന്ന ചിത്രമാണ് മഹാവീര്യർ. ചിത്രം നിർമ്മിക്കുന്നത്  നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ്.

 നിവിൻ പോളി, ആസിഫ് അലി എന്നിവരെ കൂടാതെ ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിൽ മറ്റ് നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. പ്രശസ്‌ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക്  തിരക്കഥയൊരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈൻ തന്നെയാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളുമാണ് ചിത്രത്തിൽ മുഖ്യ പ്രമേയമായിരിക്കുന്നത്. ചിത്രത്തിൽ നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. 

ALSO READ: Mahaveeryar Movie : "ഓ തകരമലേ, സമയമലേ ഉണര്"; മഹാവീര്യറിലെ പ്രോമോ ഗാനമെത്തി, ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മഹാവീര്യർ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ രസകരമായ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ട്രെയിലറിൽ കോടതിയും കേസും, ഒരു രാജകൊട്ടാരവും ഒക്കെ ഉണ്ട്. ഇന്നത്തെ ലോകത്തെയും, രാജകുടുംബത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകമാണ് നിവിൻ പോളിയുടെ കഥാപാത്രമെന്നാണ് ട്രെയിലറിൽ നിന്ന് മനസിലാകുന്നത്. നിവിൻ പോളി ഒരു പുതിയ ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ഉണ്ടാവുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.  ചിത്രസംയോജനം - മനോജ്‌, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം - ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം - ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News