Manjummel Boys Movie : മഞ്ഞുമ്മൽ ബോയ്സ് എഫെക്ട്! ഗുണ കേവിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച മൂന്ന് പേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി

Manjummel Boys Guna Cave : മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിലും കേരളത്തിലും ട്രെൻഡായതോടെ കൊടൈക്കനാലിലെ ഗുണ കേവിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Mar 12, 2024, 05:01 PM IST
  • തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്
  • ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു
  • മഞ്ഞുമ്മൽ ബോയ്സ സിനിമയ്ക്ക് ശേഷം നിരവധി പേരാണ് ഗുണ കേവ് സന്ദർശിക്കാനെത്തുന്നത്
Manjummel Boys Movie : മഞ്ഞുമ്മൽ ബോയ്സ് എഫെക്ട്! ഗുണ കേവിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച മൂന്ന് പേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി

കേരളത്തിലും തമിഴ്നാട്ടിലും ബോക്സ്ഓഫീസ് തരംഗം സൃഷ്ടിക്കുകയാണ് ചിദംബരം ഒരുക്കിയ  മഞ്ഞുമ്മൽ ബോയിസ് സിനിമ. സിനിമ ട്രെൻഡായതോടെ കമൽഹാസൻ ചിത്രം ഗുണയും ഒപ്പം ആ സിനിമ ചിത്രീകരിച്ച കൊടൈക്കനാലിലെ ഗുണ കേവും തരംഗമായി. ചിത്രം ഹിറ്റായതോടെ കൊടൈക്കനാലിലെ ഗുണ കേവ് സന്ദർശിക്കാൻ നിരവധി പേരാണ് ഇപ്പോൾ എത്തുന്നത്. അതേസമയം ഗുണ കേവിനുള്ളിൽ വീണ്ടും അപകടം സംഭവിക്കുമോ എന്ന ആശങ്കയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കുള്ളത്.

കഴിഞ്ഞ ദിവസം ഗുണ കേവിനുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ച മൂന്ന് പേരെ തമിഴ് വനം വകുപ്പ് ഉദ്യോഗസ്ഥർ കൈയ്യോടെ പിടികൂടി. ഗണ കേവിൽ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാവേലി മറികടന്ന് ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുമ്പോഴാണ് മൂന്ന് യുവാക്കളെ പെട്രോളിങ്ങിനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി തടഞ്ഞത്. 24 വയസുകാരായ ഭരത്, വിജയ്, രഞ്ജിത്ത് എന്നിവരെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്. മൂന്ന് പേരും തമിഴ്നാട്ടിലെ കൃഷ്ണഗിരി സ്വദേശികളാണ്. മഞ്ഞുമ്മൽ ബോയ്സ് സിനിമ ഹിറ്റായതോടെ ഗുണ കേവിലേക്കുള്ള യാത്രക്കാരുടെ ഗണ്യമായി വർധിച്ചു. ദിവസം 4000ത്തിൽ അധികം പേരാണ് ഗുണ കേവ് സന്ദർശിക്കാൻ ഇപ്പോഴെത്തുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ALSO READ : Aavesham Movie : 'ആവേശം' തീ പടർത്തും... പുതിയ പോസ്റ്റർ

ഗുണ കേവ്

മൂന്ന് റോക്ക് പില്ലറുകളാൽ രൂപപ്പെട്ട ഗുഹയാണ് ഗുണ കേവ്. പണ്ട് ബ്രിട്ടീഷുകാർ ഈ ഗുഹയ്ക്ക് ഡെവിൽസ് കിച്ചൻ എന്നായിരുന്നു പേരിട്ടത്. പിന്നീട് കമൽഹാസൻ ചിത്രം ഗുണ ഈ ഗുഹയ്ക്കുള്ളിൽ ചിത്രീകരിച്ചതോടെ ഡെവിൽസ് കിച്ചൻ എന്ന പേര് ഗുണ കേവ് എന്ന പേരിൽ അറിയിപ്പെട്ടു. ഈ ഗുഹയ്ക്കുള്ളിലെ ചില കുഴികളിൽ പെട്ട് സർക്കാരിന്റെ രേഖകൾ പ്രകാരം 13 ഓളം പേർ മരണപ്പെട്ടിട്ടുണ്ട്. എന്നാൽ ഗുഹയ്ക്കുള്ളിൽ ഉണ്ടായ അപകടത്തിൽ ആകെ രക്ഷപ്പെട്ടത് എറണാകുളത്തെ മഞ്ഞുമ്മൽ സ്വദേശിയായ സുഭാഷ് എന്ന വ്യക്തിയാണ്. ആ സംഭവത്തെ അസ്പദമാക്കി ഒരുക്കിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.

മഞ്ഞുമ്മൽ ബോയ്സ് ബോക്സ് ഓഫീസ്

കേരളത്തിനും പുറമെ തമിഴ്നാട്ടിലും ട്രെൻഡായ മഞ്ഞുമ്മൽ ബോയ്സ മലയാളത്തിലെ അടുത്ത ഇൻഡസ്ട്രി ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം ആഗോള ഗ്രോസ് കളക്ഷൻ 160 കോടി രൂപ പിന്നിട്ടു. കേരളത്തിൽ നിന്നും ചിത്രം കഴിഞ്ഞ ദിവസം വരെ നേടിയത് 54 കോടിയാണ്. തമിഴ്നാട്ടിൽ ഇതുവരെ നേടാനായത് 40 കോടിയിൽ അധികമാണ്. കൂടാതെ കർണാടകയിൽ നിന്നും ഏകദേശം പത്ത് കോടിയോളം മഞ്ഞുമ്മൽ ബോയ്സിന് നേടാനായി. പിന്നീട് ഓവർസീസ്സ കളക്ഷൻ എല്ലാം ചേർത്ത് സിനിമയുടെ ആഗോള ബോക്സ് ഓഫീസ് 160 കോടി പിന്നിട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News