പ്രണയം നിറച്ച് മായാനദിയിലെ ഗാനം, വീഡിയോ കാണാം

ആഷിക് അബു ചിത്രം 'മായാനദി'യുടെ ആദ്യ ഗാനത്തിന് മികച്ച പ്രതികരണം. ഉയിരിന്‍ നദിയെ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോ രണ്ട് ദിവസം കൊണ്ട് രണ്ട് ലക്ഷത്തിലധികം പേരാണ് കണ്ടത്. 

Updated: Dec 5, 2017, 07:15 PM IST
പ്രണയം നിറച്ച് മായാനദിയിലെ ഗാനം, വീഡിയോ കാണാം

ആഷിക് അബു ചിത്രം 'മായാനദി'യുടെ ആദ്യ ഗാനത്തിന് മികച്ച പ്രതികരണം. ഉയിരിന്‍ നദിയെ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോ രണ്ട് ദിവസം കൊണ്ട് രണ്ട് ലക്ഷത്തിലധികം പേരാണ് കണ്ടത്. 

ചിത്രത്തിലെ നായകന്‍ ടൊവിനോ തോമസും  നായിക ഐശ്വര്യ ലക്ഷ്മിയുമാണ് പ്രണയഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് റെക്സ് വിജയനാണ്. റെക്സ് വിജയനും നേഹ നായരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ഡിസംബര്‍ 22ന് റിലീസ് ചെയ്യും. 

ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നൊരുക്കുന്ന തിരക്കഥയാണ് ചിത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീം മില്‍ സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.