Mukundan Unni Associates : "മുകുന്ദൻ ഉണ്ണി തിരിച്ചു വന്നിട്ടുണ്ട്"; മാസായി ഫേസ്ബുക്കിലേക്ക് മുകുന്ദൻ ഉണ്ണിയുടെ തിരിച്ച് വരവ്

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്'. 

Written by - Zee Malayalam News Desk | Last Updated : Oct 30, 2022, 09:23 AM IST
  • കഴിഞ്ഞ ദിവസം മുകുന്ദൻ ഉണ്ണിയുടെ അക്കൗണ്ട് പോയി പാവം എന്ന പറഞ്ഞ് ഒരു പോസ്റ്റ് വിനീത് ഷെയർ ചെയ്തിരുന്നു.
  • അതിന് പിന്നാലെയാണ് മുകുന്ദൻ ഉണ്ണി തിരിച്ചെത്തി എന്ന പോസ്റ്റ് വിനീത് ശ്രീനിവാസൻ പങ്കുവെച്ചത്.
  • ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ആരംഭിച്ച ഈ പോസ്റ്റുകൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. '
  • വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്'.
Mukundan Unni Associates : "മുകുന്ദൻ ഉണ്ണി തിരിച്ചു വന്നിട്ടുണ്ട്"; മാസായി ഫേസ്ബുക്കിലേക്ക് മുകുന്ദൻ ഉണ്ണിയുടെ തിരിച്ച് വരവ്

ഫേസ്ബുക്കിലേക്ക് മാസമായി തിരിച്ച് വരവ് നടത്തി അഡ്വ മുകുന്ദൻ ഉണ്ണി. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമയുടെ ഭാഗമായി വിനീത് ശ്രീനിവാസൻ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുകുന്ദൻ ഉണ്ണിയുടെ അക്കൗണ്ട് പോയി പാവം എന്ന പറഞ്ഞ് ഒരു പോസ്റ്റ് വിനീത് ഷെയർ ചെയ്തിരുന്നു. അതിന് പിന്നാലെയാണ് മുകുന്ദൻ ഉണ്ണി തിരിച്ചെത്തി എന്ന പോസ്റ്റ് വിനീത് ശ്രീനിവാസൻ പങ്കുവെച്ചത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ആരംഭിച്ച ഈ പോസ്റ്റുകൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. '

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്'. ചിത്രത്തിൻറെ ട്രെയ്‌ലർ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഏറെ രസകരമായ വക്കീൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം നവംബർ 11ന് തിയറ്ററുകളിൽ എത്തും. വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തൻവി റാം, ജഗദീഷ് , മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ്ജ് കോര,ആർഷ ചാന്ദിനി ബൈജു , നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ALSO READ: 'ഉണ്ണി മുകുന്ദൻ അല്ല മുകുന്ദൻ ഉണ്ണി ആണ്'; വിനീത് ശ്രീനിവാസന്റെ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' ട്രെയ്‌ലർ

ജോയി മൂവിസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം, പശ്ചാത്തല സംഗീതം  സിബി മാത്യൂ അലക്സ്. അഭിനവ് സുന്ദര്‍ നായിക്കും നിധിന്‍ രാജ് അരോളും ചേർന്നാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രദീപ് മേനോന്‍, അനൂപ് രാജ് എം,കല- വിനോദ് രവീന്ദ്രന്‍, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, കോസ്റ്റ്യൂം- ഗായത്രി കിഷോര്‍, സ്റ്റില്‍സ്- രോഹിത് എന്‍.കെ, വി വി ചാര്‍ലി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ആന്റണി തോമസ് മങ്കലി, അസിസ്റ്റന്റ് ഡയറക്ടര്‍സ്- അനന്ത കൃഷ്ണന്‍, ജോമി ജോസഫ്, ശ്രീലാല്‍, കെവിന്‍ കരിപ്പേരി. സൗണ്ട് ഡിസൈന്‍- രാജ്കുമാര്‍ പി, വി.എഫ്.എക്‌സ്- എക്‌സല്‍ മീഡിയ, ഡി.ഐ- ശ്രിക് വാര്യര്‍, അറ്റ്മോസ് മിക്സ് - വിപിൻ നായർ, അസ്സോസിയേറ്റ് ക്യാമറമാന്‍- സുമേഷ് മോഹന്‍, ഓഫീസ് നിര്‍വ്വഹണം- വിജീഷ് രവി, പ്രൊഡക്ഷന്‍ മാനേജര്‍- അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, പി ആര്‍ ഒ- എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റല്‍ മാർക്കറ്റിംഗ് - വൈശാഖ് സി. വടക്കേവീട് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News