മുകുന്ദൻ ഉണ്ണിയുടെ അവസാന ഭാഗം മിസ്സ് ചെയ്യരുത്; ഒരു പോസ്റ്റ് ക്രെഡിറ്റ് സീനെന്ന് വിനീത് ശ്രിനീവാസൻ

ഇതുവരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവംബര്‍ 11-ന് ചിത്രം റിലീസ് ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Nov 12, 2022, 12:13 PM IST
  • വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു
  • സ്ക്രീൻ ബ്ലാക്ക് ആവുമ്പൊ പടം കഴിഞ്ഞു എന്ന് കരുതരുത്
  • ചിത്രം സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദിയും വിനീത് അറിയിച്ചു
മുകുന്ദൻ ഉണ്ണിയുടെ അവസാന ഭാഗം മിസ്സ് ചെയ്യരുത്; ഒരു പോസ്റ്റ് ക്രെഡിറ്റ് സീനെന്ന് വിനീത് ശ്രിനീവാസൻ

തീയ്യേറ്ററുകളിൽ ഗംഭീര റെസ്പോൺസുമായി മുന്നേറുകയാണ് വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്. നവംബര്‍ 11-ന് റിലീസ് ചെയ്ത ചിത്രത്തിന് ബോക്സോഫീസിൽ മികച്ച പ്രതികണമാണ് ലഭിക്കുന്നത്.

അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രം ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. ഇപ്പോഴിതാ ചിത്രത്തിൻറെ അവസാനം ഭാഗം തീയ്യേറ്ററിൽ മിസ് ചെയ്യരുതെന്നും ഒരു പോസ്റ്റ് ക്രെഡിറ്റ് സീൻ ഉണ്ടെന്നും വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ പങ്ക് വെക്കുന്നു.

വിനീതിൻറെ പോസ്റ്റിൻറെ പൂർണ രൂപം

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്-ന്റെ അവസാന ഭാഗം തീയേറ്ററിൽ മിസ്സ് ചെയ്യരുത്. ഒരു പോസ്റ്റ് ക്രെഡിറ്റ് സീൻ ഉണ്ട്.
അതുപോലെ സ്ക്രീൻ ബ്ലാക്ക് ആവുമ്പൊ പടം കഴിഞ്ഞു എന്ന് കരുതരുത്. പടം കൂടുതൽ ഡാർക്ക് ആവുന്നത് അവിടെ നിന്നാണ്. 
Thanks to everyone who saw it on the first day and gave us such an amazing response. 

വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍  എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്തായാലും വ്യത്യസ്ത ഗെറ്റപ്പിലുള്ള വിനീതിൻറെ പുത്തൻ അപ്പിയറൻസ് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News