സംഗീതം കൊണ്ടു ജീവിക്കുന്നൊരാള്‍ പാടും തോറും പഠിക്കും; ഇഷാന്‍ ദേവ്

എന്റെ സ്വഭാവം ഞാനായി മാറുന്നത് അണ്ണൻ ഉള്ളപ്പോഴായിരുന്നുവെന്നും ജീവിതത്തില്‍ നഷ്ടം എന്താണ് എന്ന് അറിയുന്നത് ബാലഭാസ്‌ക്കർ അണ്ണൻ പോയെന്ന യാദാർഥ്യം ഞാൻ മനസ്സിലാക്കിയപ്പോഴാണ്....

Written by - Akshaya PM | Last Updated : Sep 20, 2022, 02:09 PM IST
  • ജയരാജ് സംവിധാനം ചെയ്ത 4ദിപീപ്പിളിലെ ലജ്ജാവതിയുടെ പിന്നണി ഗായകനായി ചലച്ചിത്ര സംഗീത ജീവിതം ആരംഭിച്ചു
  • ദി ടൈഗര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായി
  • ചിന്താമണി കൊലക്കേസ്,സൗണ്ട് ഓഫ് ബൂട്ട്,ഡോണ്‍ , ത്രില്ലര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി
സംഗീതം കൊണ്ടു ജീവിക്കുന്നൊരാള്‍ പാടും തോറും പഠിക്കും; ഇഷാന്‍ ദേവ്

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമാണ് ഇഷാന്‍ ദേവ്. ഷാനിൽ നിന്നും സംഗീതം തന്നെയാണ് ഇന്നത്തെ ഇഷാൻ ദേവ് ആക്കിയതെന്ന് താരം പറഞ്ഞു. പേര് മാത്രമല്ല ലൈഫിലെ എല്ലാം മാറ്റിയത് സംഗീതം തന്നെയാണ്. മൂന്നാം വയസ്സുമുതല്‍ കര്‍ണ്ണാടക സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അച്ഛനിൽ നിന്നും പഠിച്ചു തുടങ്ങി. പിന്നീട് പ്രശസ്തരായ ആളുകളിൽ നിന്നും ശാസത്രീയ സംഗീതം പഠിച്ചു. എന്റ മുന്നിൽ സംഗീതത്തിന് അത്രയും പാഷാനുളള ആളാണ് എന്റെ അച്ഛൻ ,ആ അച്ഛന്റെ മകനായത് കൊണ്ട് മാത്രമാണ് എനിക്കും സംഗീതം കിട്ടിയത്. കുട്ടിക്കാലത്ത് തന്നെ കച്ചേരികൾ കേൾപ്പിക്കാൻ അച്ഛൻ കൊണ്ടുപോകാറുണ്ട്. മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതെല്ലാം അച്ഛനു താത്പര്യം ഉളളത് കൊണ്ട് മാത്രമാണ്. ഒരുപക്ഷേ അന്ന് ഇത്രയും സംഗീതത്തിന് ഇടം ജീവിതത്തിൽ കൊടുത്തിരുന്നില്ല. ഒരു പക്ഷേ ഞാൻ ഓട്ടോ ഡ്രൈവർ ആകുമായിരുന്നു.

ഡിഗ്രി പഠിക്കുന്നതിനു മുമ്പ് എന്റെ ആഗ്രഹം ഒരു ഗാനമേളയിൽ പാടുക എന്നതായിരുന്നു. പിന്നീട് തിരുവനന്തപുരം യൂണിവേഴ്‌സ്റ്റ് കേളേജിലെ പഠനകാലത്ത് പ്രൊഫഷണല്‍ സംഗീത ലോകത്തേക്ക് എത്തുകയും . അവിടെ നിന്നും  കോളേജിലെ സീനിയറും പ്രശസ്ത വയലിനിസ്റ്റുമായ ബാലഭാസ്‌ക്കറിനെ പരിജയപ്പെടുകയും ചെയ്തു. എന്റെ സ്വഭാവം ഞാനായി മാറുന്നത് അണ്ണൻ ഉള്ളപ്പോഴായിരുന്നുവെന്നും ജീവിതത്തില്‍ നഷ്ടം എന്താണ് എന്ന് അറിയുന്നത് അണ്ണൻ പോയെന്ന യാദാർഥ്യം ഞാൻ മനസ്സിലാക്കിയപ്പോഴാണെന്നും താരം പറഞ്ഞു.   ആ കൂട്ട്കെട്ട് എനിക്ക് സമ്മാനിച്ചത് എന്റെ പുതിയൊരു ജീവിതമാണ്. പിന്നീട് കണ്‍-ഫ്യൂഷന്‍ എന്ന സംഗീത ബാന്‍ഡില്‍ പാടിതുടങ്ങി. കോളേജില തന്നെ സീനിയറായിരുന്ന ജാസി ഗിഫ്റ്റുമായുള്ള സൗഹൃദമാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. 

ജയരാജ് സംവിധാനം ചെയ്ത  4ദിപീപ്പിളിലെ ലജ്ജാവതിയുടെ പിന്നണി ഗായകനായി ചലച്ചിത്ര സംഗീത ജീവിതം ആരംഭിച്ചു. പിന്നീട് ദി ടൈഗര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായി. ചിന്താമണി കൊലക്കേസ്,സൗണ്ട് ഓഫ് ബൂട്ട്,ഡോണ്‍ , ത്രില്ലര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി പക്ഷേ അന്ന് ആരും അത്ര ശ്രദ്ധിച്ചില്ല. കന്നടയിലാണ് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. അവിടെ നിന്നും സംഗീതം ഏറെ ശ്രദ്ധേയി മാറി. തമിഴിൽ “കൈ “ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ രംഗത്ത് സജീവമായി. മൈന എന്ന ചിത്രത്തിന്റെ കന്നഡ റീമേക്ക് ഷൈലുവിലെ ഗാനം സൂപ്പർ ഹിറ്റായി മാറി.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News