Nadikar Thilakam: മൈത്രി മൂവി മെക്കേഴ്സ് മലയാളത്തിലേക്ക്, ലാൽ ജൂനിയറിന്റെ 'നടികർ തിലകത്തിൽ' ടൊവിനോയും സൗബിനും

ഒരു കൊമേഴ്‌സ്യൽ എന്റർടെയ്‌നർ എന്ന് പറയപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിൻ സോമശേഖരനാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 10, 2022, 08:21 PM IST
  • ബ്ലോക്ക്ബസ്റ്റർ ചിത്രം പുഷ്പ - ദ റൈസ് പാർട്ട് 1 തുടങ്ങി ഒട്ടേറെ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച മൈത്രി മൂവി മെക്കേഴ്സ് ആണ് നിർമ്മാണം.
  • ലാൽ ജൂനിയറിന്റെ 'നടികർ തിലക'ത്തിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുകയാണ് മൈത്രി മൂവി മെക്കേഴ്സ്.
  • അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡിനൊപ്പം ചേർന്നാണ് മൈത്രി മൂവി മെക്കേഴ്സിന്റെ വൈ.നവീനും, വൈ.രവി ശങ്കറും നടികർ തിലകം നിർമിക്കുന്നത്.
Nadikar Thilakam: മൈത്രി മൂവി മെക്കേഴ്സ് മലയാളത്തിലേക്ക്, ലാൽ ജൂനിയറിന്റെ 'നടികർ തിലകത്തിൽ' ടൊവിനോയും സൗബിനും

ടൊവിനോ തോമസും സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നടികർ തിലകം'. ബ്ലോക്ക്ബസ്റ്റർ ചിത്രം പുഷ്പ - ദ റൈസ് പാർട്ട് 1 തുടങ്ങി ഒട്ടേറെ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച മൈത്രി മൂവി മെക്കേഴ്സ് ആണ് നിർമ്മാണം. ലാൽ ജൂനിയറിന്റെ 'നടികർ തിലക'ത്തിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുകയാണ് മൈത്രി മൂവി മെക്കേഴ്സ്. അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡിനൊപ്പം ചേർന്നാണ് മൈത്രി മൂവി മെക്കേഴ്സിന്റെ വൈ.നവീനും, വൈ.രവി ശങ്കറും നടികർ തിലകം നിർമിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയുന്ന ചിത്രമാണിത്. 

ഒരു കൊമേഴ്‌സ്യൽ എന്റർടെയ്‌നർ എന്ന് പറയപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിൻ സോമശേഖരനാണ്. ചിത്രത്തിന് പിന്നിൽ ശക്തമായ സാങ്കേതിക ടീം തന്നെയുണ്ട്. ഛായാഗ്രഹണം ചെയ്യുന്നത് കാണെക്കാണെയുടെ ഛായാഗ്രഹണം നിർവ്വഹിച്ച ആൽബിയാണ്. രതീഷ് രാജാണ് എഡിറ്റർ. യക്‌സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിർവ്വഹിക്കുന്നു. നിതിൻ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by TovinoThomas (@tovinothomas)

Also Read: Eesho Movie : "മിന്നാമിന്നി പെണ്ണേ"; ജയസൂര്യയുടെ ഈശോയിലെ പുതിയ ഗാനമെത്തി; ചിത്രത്തിൻറെ റിലീസ് ഉടൻ

വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, മേക്കപ്പ് ആർ ജി വയനാട്. അൻബരിവ് ആണ് സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത്. ഭൂപതി കൊറിയോഗ്രഫിയും അരുൺ വർമ്മ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. പബ്ലിസിറ്റി ഡിസൈൻ ഹെസ്റ്റൺ ലിനോ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News