Nani 32: നാനി-സുജീത്ത് കൂട്ടുകെട്ടിൽ ഡിവിവി എൻ്റർടൈൻമെൻസിന്റെ പുതിയ ചിത്രം; നാനി 32 പ്രഖ്യാപിച്ചു

Nani 32 announced: ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്ന് നിർമ്മിക്കുന്ന #നാനി32 സുജീത്താണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 25, 2024, 06:06 PM IST
  • അക്രമാസക്തനായ ഒരു മനുഷ്യൻ അഹിംസയിലേക്ക് തിരിയുമ്പോൾ അവൻ്റെ ലോകം തലകീഴായി മാറുന്നു ഇതാണ് ചിത്രത്തിന്റെ സ്റ്റോറി ലൈൻ
  • 2025-ൽ ചിത്രം പ്രദർശനത്തിനെത്തും
Nani 32: നാനി-സുജീത്ത് കൂട്ടുകെട്ടിൽ ഡിവിവി എൻ്റർടൈൻമെൻസിന്റെ പുതിയ ചിത്രം; നാനി 32 പ്രഖ്യാപിച്ചു

നാനി നായകനാവുന്ന ഡിവിവി എൻ്റർടൈൻമെൻസിന്റെ പുതിയ ചിത്രം #നാനി32 പ്രഖ്യാപിച്ചു. ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്ന് നിർമ്മിക്കുന്ന #നാനി32 സുജീത്താണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 29ന് തിയറ്റർ റിലീസ് ചെയ്യുന്ന നാനി-വിവേക് ആത്രേയ ചിത്രം 'സരിപോദാ ശനിവാരം'വും ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് നിർമ്മിക്കുന്നത്.

റൊമാൻ്റിക് കോമഡി ത്രില്ലർ 'റൺ രാജാ റൺ' എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് തെലുങ്ക് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പ്രഭാസിനെ നായകനാക്കി 'സാഹോ' എന്ന ചിത്രം സംവിധാനം ചെയ്തു. സത്യരാജ്, അരവിന്ദ് ആകാശ് എന്നിവർ കേന്ദ കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2003-ൽ പുറത്തിറങ്ങിയ 'സേന'യും സുജീത്താണ് സംവിധാനം ചെയ്തത്.

ALSO READ: ടര്‍ബോ ഷൂട്ടിംഗിനിടെ 76 പരിക്കുകള്‍ പറ്റിയെന്ന് മമ്മൂട്ടി; സോറി പറഞ്ഞ് വൈശാഖ്

സുജീത്ത് തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന പവൻ കല്യാൺ ചിത്രം 'ഒജി'യുടെ നിർമ്മാണത്തിൻ്റെ മധ്യത്തിലാണ് സുജീത്തിന്റെ അടുത്ത ചിത്രമായ #നാനി32 പ്രഖ്യാപിച്ചത്. "അക്രമാസക്തനായ ഒരു മനുഷ്യൻ അഹിംസയിലേക്ക് തിരിയുമ്പോൾ അവൻ്റെ ലോകം തലകീഴായി മാറുന്നു", ഇതാണ് ചിത്രത്തിന്റെ സ്റ്റോറി ലൈൻ. 2025-ൽ ചിത്രം പ്രദർശനത്തിനെത്തും. പിആർഒ: ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News