Navya Nair : അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥനുമായി നവ്യ നായർ ഡേറ്റിങ്ങിൽ; നടിയെ കാണാൻ കൊച്ചിയിലെത്തിയത് 10 തവണ; ഇഡി കുറ്റപത്രം

Navya Nair : അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥനുമായി നവ്യ നായർ ഡേറ്റിങ്ങിൽ; നടിയെ കാണാൻ കൊച്ചിയിലെത്തിയത് 10 തവണ; ഇഡി കുറ്റപത്രം

Written by - Zee Malayalam News Desk | Last Updated : Aug 30, 2023, 11:53 PM IST
  • ജൂണിൽ ഇഡി അറസ്റ്റ് ചെയ്ത ഐആർഎസ് ഉദ്യോഗസ്ഥന്റെ രേഖകൾ പരിശോധിച്ചപ്പോൾ നവ്യ നായരുമായി സച്ചിൻ സാവന്ത് നിരവധി പണമിടപാട് നടത്തിയതായി കണ്ടെത്തി.
  • ഇത് സംബന്ധിച്ചുള്ള രേഖകൾ ഇഡി കുറ്റപത്രത്തിനൊപ്പം കോടതിയിൽ സമർപ്പിച്ചു.
  • നവ്യക്ക് പുറമെ മറ്റൊരു സ്ത്രീ സുഹൃത്തുമായി സാവന്ത് നിരവധി പണമിടപാട് നടത്തിയതായിട്ടും ഇഡി കണ്ടെത്തി.
Navya Nair : അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥനുമായി നവ്യ നായർ ഡേറ്റിങ്ങിൽ; നടിയെ കാണാൻ കൊച്ചിയിലെത്തിയത് 10 തവണ; ഇഡി കുറ്റപത്രം

കള്ളം പണം വെള്ളുപ്പിക്കൽ കേസിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നടി നവ്യ നായർക്ക് അടുത്ത ബന്ധമെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. സച്ചിൻ സാവന്തിനെതിരെ ഇഡി പിഎംഎൽഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് നടിയും ഐആർഎസ് ഉദ്യോഗസ്ഥനും തമ്മിൽ ബന്ധമുണ്ടെന്ന് പറയുന്നത്. ജൂണിൽ ഇഡി അറസ്റ്റ് ചെയ്ത ഐആർഎസ് ഉദ്യോഗസ്ഥന്റെ രേഖകൾ പരിശോധിച്ചപ്പോൾ നവ്യ നായരുമായി സച്ചിൻ സാവന്ത് നിരവധി പണമിടപാട് നടത്തിയതായി കണ്ടെത്തി. ഇത് സംബന്ധിച്ചുള്ള രേഖകൾ ഇഡി കുറ്റപത്രത്തിനൊപ്പം കോടതിയിൽ സമർപ്പിച്ചു. നവ്യക്ക് പുറമെ മറ്റൊരു സ്ത്രീ സുഹൃത്തുമായി സാവന്ത് നിരവധി പണമിടപാട് നടത്തിയതായിട്ടും ഇഡി കണ്ടെത്തി.

വില കൂടിയ ആഭരണങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ സാവന്ത് നടിക്ക് നൽകിയതായി ഇഡി കണ്ടെത്തി. ഇത് സംബന്ധിച്ചുള്ള രേഖകൾ പരിശോധിക്കുകയാണ് കേന്ദ്ര ഏജൻസി. ഇവ അനധികൃത സ്വത്തിൽ നിന്നും വാങ്ങിയതാണെങ്കിൽ കേസിന്റെ ഭാഗമായി പിടിച്ചെടുത്ത് വെക്കുകയും ചെയ്യും.

ALSO READ : Navya Nair : നവ്യ നായരെ ഇഡി ചോദ്യം ചെയ്തു; അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥനുമായി നടിക്ക് അടുത്ത ബന്ധമെന്ന് കേന്ദ്ര ഏജൻസി

നടിയും അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥനുമായി പ്രണയത്തിലായിരുന്നു (ഡേറ്റിങ്) എന്നാണ് ഇഡി ഉദ്യോഗസ്ഥർ പറയുന്നത്. നവ്യ നായരെ കാണുന്നതിനായി ഐആർഎസ് ഉദ്യോഗസ്ഥൻ പത്ത് തവണ കൊച്ചിയിലെത്തിയിരുന്നുയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നവ്യ നായരെ ഇഡി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതേസമയം സാവന്തുമായിട്ട് മറ്റ് ബന്ധമൊന്നുമില്ലെന്നും തങ്ങൾ സഹൃത്തുക്കൾ മാത്രമാണെന്നാണ് നടി വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News