ജനസ്വാധീനമുള്ള യുവതാരങ്ങളുടെ പട്ടികയില്‍ ഇവരും

കായികം, വിനോദം, ബിസിനസ തുടങ്ങിയ മേഖലകളില്‍ 2018ലെ ജനസ്വാധീനമുള്ള 50 പേരുടെ പട്ടികയാണ് പുറത്ത് വിട്ടത്.   

Last Updated : Dec 9, 2018, 04:19 PM IST
ജനസ്വാധീനമുള്ള യുവതാരങ്ങളുടെ പട്ടികയില്‍ ഇവരും

ചെന്നൈ: 2018 ലെ ജനസ്വാധീനമുള്ള യുവതാരങ്ങളുടെ പട്ടികയില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും പാര്‍വതി തിരുവോത്തും. ജി ക്യു മാഗസിന്‍ തയ്യാറാക്കിയ 40 വയസിന് താഴെയുള്ളവരുടെ പട്ടികയിലാണ് സൂപ്പര്‍താരങ്ങള്‍ ഇടം പിടിച്ചത്.  കായികം, വിനോദം, ബിസിനസ തുടങ്ങിയ മേഖലകളില്‍ 2018ലെ ജനസ്വാധീനമുള്ള 50 പേരുടെ പട്ടികയാണ് പുറത്ത് വിട്ടത്. 

തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത്, മാധ്യമ പ്രവര്‍ത്തക സന്ധ്യമേനോന്‍ ബോളിവുഡിലെ മിന്നും താരമായ തപസി പന്നു, ആയുഷ്മാന്‍ ഖുരാന, മിതാലി പാല്‍ക്കര്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചു.

തനതായ അഭിനയമികവ് കൊണ്ട് ലേഡിസൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം നേടിയ നയന്‍താര ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ട പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ദക്ഷിണേന്ത്യന്‍ നടിയായിരുന്നു. പ്രൊഫഷണലിസം കൊണ്ട് സിനിമാ ഇന്‍ഡസ്ട്രിയിലും അഭിനയം കൊണ്ട് സാധാരണക്കാര്‍ക്കിടയിലും നയന്‍സിന് ധാരാളം ആരാധകരാണുള്ളത്.

ദക്ഷിണേന്ത്യന്‍ സിനിമയിലെ അതിശക്തമായ സാന്നിധ്യമായി തീര്‍ന്നതാണ് നയന്‍താരയ്ക്ക് നേട്ടമായത്. നിലപാടുകള്‍ വ്യക്തമാക്കുന്നതിലും സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണമെന്ന് വാദിക്കുന്ന നിലപാടുമാണ് പാര്‍വതിക്ക് നേട്ടമായത്. കസബ എന്ന സിനിമയ്ക്ക് നേരെ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് വിവാദത്തിലകപ്പെടുകയും ചെയ്തിരുന്നു. ബോളിവുഡിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

മീടു മൂവമെന്റിലൂടെ സന്ധ്യമേനോന്‍ ജനശ്രദ്ധ നേടിയപ്പോള്‍ ജാതി രാഷ്ട്രീയവും അതുമൂലം സമൂഹത്തിലുണ്ടാകുന്ന വിള്ളലുകളും തുറന്നു കാട്ടിയതാണ് പാ രഞ്ജിത്തിനെ പട്ടികയിലെത്തിച്ചത്.

Trending News