OTT releases: വീരൻ മുതൽ ലസ്റ്റ് സ്റ്റോറീസ് 2 വരെ; ഈ ആഴ്ച റിലീസാകുന്ന പുതിയ ചിത്രങ്ങളും ഷോകളും

OTT releases this week: ലസ്റ്റ് സ്റ്റോറീസ് 2, ഫാസ്റ്റ് എക്സ് തുടങ്ങിയവയാണ് പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 26, 2023, 08:42 PM IST
  • ലസ്റ്റ് സ്റ്റോറീസിന്റെ ആദ്യ ഭാ​ഗത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് ലഭിച്ചത്.
  • ഹിപ് ഹോപ് തമിഴൻ ആദി പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് സൂപ്പർഹീറോ ചിത്രമാണ് വീരൻ.
  • ദ വിച്ചറിൻറെ മൂന്നാം സീസൺ ജൂൺ 29 ന് റിലീസാകും.
OTT releases: വീരൻ മുതൽ ലസ്റ്റ് സ്റ്റോറീസ് 2 വരെ; ഈ ആഴ്ച റിലീസാകുന്ന പുതിയ ചിത്രങ്ങളും ഷോകളും

ഇന്ന് തിയേറ്ററുകൾക്ക് പുറമെ ഒടിടി റിലീസുകൾക്ക് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പും വലിയ രീതിയിൽ വർധിച്ചിരിക്കുകയാണ്. തിയേറ്റ‍ർ കഴിഞ്ഞാൽ പ്രേക്ഷക‍ർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമുകളെയാണ്. സിനിമകൾക്ക് പുറമെ ഷോകളും വെബ് സീരീസുകളുമെല്ലാം കാണാം എന്നതാണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രചാരം വർധിപ്പിച്ചത്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ തുടങ്ങിയവയിൽ ഈ ആഴ്ച റിലീസാകുന്ന പുതിയ ചിത്രങ്ങളും ഷോകളും ഏതൊക്കെയാണെന്ന് നോക്കാം. 

ലസ്റ്റ് സ്റ്റോറീസ് 2

ലസ്റ്റ് സ്റ്റോറീസിന്റെ ആദ്യ ഭാ​ഗത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് ലഭിച്ചത്. വിവിധ തലങ്ങളിൽ ജീവിക്കുന്ന സ്ത്രീകളുടെ ലൈം​ഗിക താത്പ്പര്യങ്ങളാണ് ചിത്രം ച‍ർച്ച ചെയ്തത്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പ്രദർശനത്തിന് എത്തുകയാണ്. കജോൾ,  മൃണാൾ താക്കൂർ, തമന്ന ഭാട്ടിയ, അമൃത സുഭാഷ്, അംഗദ് ബേദി, കുമുദ് മിശ്ര,നീന ഗുപ്ത, തിലോത്തമ ഷോം, വിജയ് വർമ തുടങ്ങിയവരാണ് രണ്ടാം ഭാ​ഗത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ജൂൺ 29ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുക. 

ALSO READ: പപ്പുമാരും രതിച്ചേച്ചിമാരും ഒരൊറ്റ ഫ്രെയിമിൽ; അമ്മ യോഗത്തിൽ അപൂർവ്വ സംഗമം

ദ വിച്ചർ

ഹോളിവുഡ് താരം ഹെൻറി കാവിൽ പ്രധാന വേഷത്തിൽ എത്തുന്ന ദ വിച്ചറിൻറെ മൂന്നാം സീസൺ ഒടിടി റിലീസിന് ഒരുങ്ങുന്നു. ജൂൺ 29 ന് ദ വിച്ചർ നെറ്റ്ഫ്ലിക്സിൽ റിലീസാകും. ജെറാൾട്ട് ഓഫ് റിവിയ എന്ന കഥാപാത്രത്തിൻറെ സാഹസിത യാത്ര പ്രേക്ഷക‍ർ ഏറ്റെടുത്തിരുന്നു. ഈ സീസണോടെ  ജെറാൾട്ട് ഓഫ് റിവിയ എന്ന കഥാപാത്രത്തിൻറെ സാഹസിക യാത്ര അവസാനിക്കും എന്നാണ് സൂചന. 

വീരൻ

ഹിപ് ഹോപ് തമിഴൻ ആദി പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് സൂപ്പർഹീറോ ചിത്രമാണ് വീരൻ. അടുത്തിടെയാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്ന് പ്രതീക്ഷിച്ച പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം മിന്നൽ മുരളിയുമായുള്ള സാമ്യത്തിന്റെ പേരിൽ വീരൻ വിവാദമായിരുന്നു. എ ആർ കെ ശരവണൻ സംവിധാനം ചെയ്ത ചിത്രം ജൂൺ 30 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുക. 

 ജാക്ക് റയാൻ സീസൺ 4

'ജാക്ക് റയാൻ സീസൺ 4' ജൂൺ 30ന് ആമസോൺ പ്രൈമിൽ  റിലീസ് ചെയ്യും. ജാക്ക് റയാൻ ആക്ഷൻ ത്രില്ലർ സീരിസിൻറെ അവസാന ഭാഗം ആയിരിക്കും സീസൺ 4. 

ദ നൈറ്റ് മാനേജർ സീസൺ 2

വെബ് സീരിസ് ദ നൈറ്റ് മാനേജറിൻറെ രണ്ടാം ഭാഗം ഈ ആഴ്ച റിലീസാകും. ഈ ബിഗ് ബജറ്റ് സീരിസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജൂൺ 30നാണ്  സ്ട്രീം ചെയ്യുക. ഫെബ്രുവരിയിൽ ഈ സീരിസിൻറെ ആദ്യഭാഗം പുറത്തിറങ്ങിയിരുന്നു. അനിൽ കപൂറും ആദിത്യ റോയി കപൂറുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. 

ഫാസ്റ്റ് എക്സ്

ഹോളിവുഡ് താരം വിൻ ഡീസൽ പ്രധാന വേഷത്തിൽ എത്തിയ ആക്ഷൻ ചിത്രമാണ് ഫാസ്റ്റ് എക്‌സ്. ബുക്ക് മൈ ഷോയിൽ റെൻറ് എ ഫിലിം വ്യവസ്ഥയിൽ ഫാസ്റ്റ് എക്സ് കാണാം. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയിലെ പത്താമത്തെ ചിത്രമാണ് ഫാസ്റ്റ് എക്‌സ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News