Video: കൊച്ചുണ്ണിയും പക്കിയും അടവുകളുമായെത്തി!

ഗോപീസുന്ദറിന്‍റെ സംഗീതത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനം രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. 

Last Updated : Oct 15, 2018, 03:50 PM IST
Video: കൊച്ചുണ്ണിയും പക്കിയും അടവുകളുമായെത്തി!

ഒക്ടോബര്‍ 11ന് റിലീസ് ചെയ്ത കായംകുളം കൊച്ചുണ്ണിയിലെ പുതിയ ഗാനം പുറത്തുവിട്ടു. 

കായംകുളം കൊച്ചുണ്ണിയെ അടവ് പഠിപ്പിക്കുന്ന ഇത്തിക്കരപ്പക്കിയും പഠിച്ച് തെളിയുന്ന കൊച്ചുണ്ണിയും നിറഞ്ഞ് നില്‍ക്കുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. 

ഗോപീസുന്ദറിന്‍റെ സംഗീതത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനം രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. 

നിവിന്‍ പോളി അവതരിപ്പിക്കുന്ന കായംകുളം കൊച്ചുണ്ണിയെ അടവുകളും ചുവടുകളും പഠിപ്പിക്കുന്ന പക്കിയായി മോഹന്‍ലാലും ഗാനത്തിലുണ്ട്. 

കായംകുളം കൊച്ചുണ്ണി 25 കോടി ക്ലബില്‍ ഇടം നേടി മുന്നേറുന്നതിനിടെയാണ് ഗാനമെത്തിയിരിക്കുന്നത്. റോഷൻ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിന്  ശബ്‍ദം ഒരുക്കിയിരിക്കുന്നത് ബാഹുബലിക്ക് സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ച സതീഷാണ്.

പ്രിയ ആനന്ദ് നായികയായെത്തുന്ന ചിത്രത്തില്‍ ബാബു ആന്‍റണി, സുധീര്‍ കരമന, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍, മണികണ്ഠന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നത്. 

45 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം കേരളം, കര്‍ണാടക,  ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ 161 ദിവസമെടുത്താണ് ചിത്രീകരിച്ചത്. ഇതില്‍ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപയാണ്. 

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയെ ആസ്പദമാക്കി തിരക്കഥയൊരുക്കിയത് ബോബി-സഞ്ജയ് ടീമാണ്. ബാഹുബലിയുടെ നിര്‍മ്മാണ ഏകോപനം നിര്‍വ്വഹിച്ച ഫയര്‍ഫ്‌ളൈയാണ് കൊച്ചുണ്ണിയിലും സഹകരിച്ചിരിക്കുന്നത്. 

ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാനാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കേരളത്തിലും റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിലും ഗള്‍ഫ് രാജ്യങ്ങളിലും വമ്പന്‍ കളക്ഷന്‍ ആണ് ഈ ചിത്രം നേടുന്നത്.

 

Trending News