Night Drive, Kallan D'Souza OTT Release : മലയാളത്തിന്റെ ഒടിടി മാർക്കറ്റ് സ്വന്തമാക്കാൻ മനോരമ മാക്സ്; അർച്ചന 31 നോട്ട് ഔട്ടിന് പിന്നാലെ 4 ചിത്രങ്ങളുടെ കൂടി ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി

നൈറ്റ് ഡ്രൈവ്, തിരുമാലി, കള്ളൻ ഡിസൂസ, ഒരുത്തീ എന്നീ ചിത്രങ്ങളുടെ ഡിജിറ്റൽ അവകാശങ്ങളാണ് മനോരമ മാക്സ് നേടിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 30, 2022, 12:34 PM IST
  • നൈറ്റ് ഡ്രൈവ്, തിരുമാലി, കള്ളൻ ഡിസൂസ, ഒരുത്തീ എന്നീ ചിത്രങ്ങളുടെ ഡിജിറ്റൽ അവകാശങ്ങളാണ് മനോരമ മാക്സ് നേടിയിരിക്കുന്നത്.
  • ചിത്രം ഉടൻ എത്തുമെന്ന് ഒടിടി പ്ലാറ്റ്‌ഫോമിൽ തന്നെ പറഞ്ഞിട്ടുണ്ട്.
  • എന്നാൽ റിലീസിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
  • ഈ മാസം അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രവും മനോരമ മാക്‌സിൽ റിലീസ് ചെയ്തിരുന്നു.
Night Drive, Kallan D'Souza OTT Release : മലയാളത്തിന്റെ ഒടിടി മാർക്കറ്റ് സ്വന്തമാക്കാൻ മനോരമ മാക്സ്; അർച്ചന 31 നോട്ട് ഔട്ടിന് പിന്നാലെ 4 ചിത്രങ്ങളുടെ കൂടി ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി

Kochi : പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മലയാളത്തിലെ നാൾ ചിത്രങ്ങളുടെ ഡിജിറ്റൽ അവകാശങ്ങൾ കൂടി മനോരമ മാക്സ് സ്വന്തമാക്കി. നൈറ്റ് ഡ്രൈവ്, തിരുമാലി, കള്ളൻ ഡിസൂസ, ഒരുത്തീ എന്നീ ചിത്രങ്ങളുടെ ഡിജിറ്റൽ അവകാശങ്ങളാണ് മനോരമ മാക്സ് നേടിയിരിക്കുന്നത്. ചിത്രം ഉടൻ എത്തുമെന്ന് ഒടിടി പ്ലാറ്റ്‌ഫോമിൽ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ റിലീസിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രവും മനോരമ മാക്‌സിൽ റിലീസ് ചെയ്തിരുന്നു.

മുമ്പ് മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ചേർന്നായിരുന്നു ചിത്രങ്ങളുടെ ഒടിടി അവകാശങ്ങൾ മനോരമ മാക്സ് ഏറ്റെടുത്തിരുന്നത്. ഇതിന് മുമ്പ് മ്യാവൂ മനോരമ മാക്‌സിലും, ആമസോൺ പ്രൈം വീഡിയോയിലും ഒരേ സമയം റിലീസ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഈ ചിത്രങ്ങൾ മനോരമ മാക്‌സിൽ മാത്രമേ റിലീസിന് എത്തൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഹിറ്റ്‌മേക്കർ  വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് നൈറ്റ് ഡ്രൈവ്. ഇന്ദ്രജിത്ത് സുകമാരൻ, റോഷൻ മാത്യു, അന്ന ബെൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം മാർച്ച് 11 നാണ് തീയേറ്ററുകളിൽ റിലീസ്  ചെയ്തത്. ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.  ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണു, നീറ്റ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഭിലാഷ്  പിള്ളയാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 

സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം കള്ളൻ ഡിസൂസയും മനോരമ മാക്‌സിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ചിത്രം ഫെബ്രുവരി 11 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. നവാഗതനായ ജിത്തു കെ ജയനാണ് ചിത്രം സംവിധാനം ചെയ്തത്. റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ്‌ ആണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ സൗബിൻ ഷാഹിറിനെ കൂടാതെ ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത്‌ രവി, സന്തോഷ്‌ കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ്‌ വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളായിട്ടുണ്ട്.

നവ്യ നായർ ചിത്രം ഒരുത്തീയുടെ ഒടിടി അവകാശങ്ങളും മനോരമ മാക്സ് സ്വന്തമാക്കി.  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായർ അഭിനയിച്ച ചിത്രമെന്ന പ്രത്യേകത ഒരുത്തീക്കുണ്ട്. തീയേറ്ററുകളിൽ മികച്ച പ്രേക്ഷകാഭിപ്രായം നേടി ഒരുത്തീ പ്രദർശനം തുടരുകയാണ്. ഒരു ക്രൈം ത്രില്ലർ ചിത്രമാണ് ഒരുത്തീ. ഒരു സ്ത്രീയും മകനും ഒരു കുറ്റകൃത്യത്തിനിടയിൽ പെട്ട്പോകുന്നതും, അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ ഒരു ബോട്ടിലെ കണ്ടക്ടറായി ആണ് നവ്യ നായരുടെ കഥാപാത്രം എത്തുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News