ഇത് കസറും! ജയസൂര്യയുടെ മേരിക്കുട്ടിയെ ഏറ്റെടുത്ത് ആരാധകര്‍; ട്രെന്‍ഡിംഗില്‍ ഒന്നാമത്

ഒരു കാലത്ത് മലയാള സിനിമ തമാശച്ചേരുവകള്‍ക്കായി കുത്തിത്തരുകിയരുന്ന ട്രാന്‍സ്ജെന്‍ഡര്‍ ജീവിതങ്ങളെ അര്‍ത്ഥപൂര്‍ണമായി പകര്‍ത്തി വയ്ക്കാനുള്ള ശ്രമമാണ് 'ഞാന്‍ മേരിക്കുട്ടി'. 

Updated: May 14, 2018, 03:27 PM IST
ഇത് കസറും! ജയസൂര്യയുടെ മേരിക്കുട്ടിയെ ഏറ്റെടുത്ത് ആരാധകര്‍; ട്രെന്‍ഡിംഗില്‍ ഒന്നാമത്

രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണം. യുട്യൂബ് ട്രെന്‍ഡിംഗില്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ ഒന്നാമതെത്തി. 

ഒരു കാലത്ത് മലയാള സിനിമ തമാശച്ചേരുവകള്‍ക്കായി കുത്തിത്തരുകിയരുന്ന ട്രാന്‍സ്ജെന്‍ഡര്‍ ജീവിതങ്ങളെ അര്‍ത്ഥപൂര്‍ണമായി പകര്‍ത്തി വയ്ക്കാനുള്ള ശ്രമമാണ് ചിത്രമെന്ന് ട്രെയിലര്‍ സാക്ഷ്യപ്പെടുത്തുന്നു. 

മേരിക്കുട്ടി എന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ട്രാന്‍സ്ജെന്‍ഡറായ വ്യക്തികളുടെ ദൃശ്യപരത നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ ഇത്തരം വ്യക്തികളോടുള്ള പൊതുസമൂഹത്തിന്‍റെ ഇടപെടലുകളും മുന്‍ധാരണകളും ചിത്രത്തില്‍ ചര്‍ച്ചയാകുന്നു. 

കൃത്യമായ ചോദ്യങ്ങളെറിഞ്ഞും നിലപാടുകള്‍ വ്യക്തമാക്കിയുമാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, ജുവല്‍ മേരി, സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്‍റ്, ജോജു തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

ഡ്രീംസ് ആന്‍റ് ബിയോണ്ടിന്‍റെ ബാനറലി‍ല്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിഷ്ണുനാരായണന്‍ നമ്പൂതിരി ക്യാമറയും സംഗീത് ആനന്ദ് മധുസൂദനനുമാണ്. ചിത്രം ജൂണില്‍ പ്രദര്‍ശനത്തിനെത്തും.