Otta Movie : ഓസ്കാർ ജേതാവ് റസൂർ പൂക്കൂട്ടി ഒരുക്കുന്ന ഒറ്റ സിനിമയുടെ ടീസർ പുറത്ത്; നായകന്മാരായി ആസിഫ് അലിയും അർജുൻ അശോകൻ

Otta Movie Teaser : ശോഭന, ഇന്ദ്രൻസ്, ആദിൽ ഹുസ്സൈൻ, ദിവ്യ ദത്ത, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 29, 2023, 07:05 PM IST
  • ചിത്രത്തിന്റെ ടീസർ ഇന്ന് തിരോവണദിനത്തിൽ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
  • വൈകാരിക നിമിഷങ്ങൾ കോർത്തിണക്കിയാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്.
Otta Movie : ഓസ്കാർ ജേതാവ് റസൂർ പൂക്കൂട്ടി ഒരുക്കുന്ന ഒറ്റ സിനിമയുടെ ടീസർ പുറത്ത്; നായകന്മാരായി ആസിഫ് അലിയും അർജുൻ അശോകൻ

ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ. ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരൻ, അർജുൻ അശോകൻ, സത്യരാജ്, രോഹിണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ ഇന്ന് തിരോവണദിനത്തിൽ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വൈകാരിക നിമിഷങ്ങൾ കോർത്തിണക്കിയാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്.

ചിൽഡ്രൻ റീയുണൈറ്റഡ് എൽഎൽപിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റൺഎവേ ചിൽഡ്രൻ എന്ന പുസ്തകം എഴുതിയ എസ് ഹരിഹരന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘ഒറ്റ’യുടെ കഥ ഒരുക്കിയിരിക്കുന്നത്. എസ് ഹരിഹരന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പുസ്തകം തന്നെയാണ് റൺഎവേ ചിൽഡ്രൻ.

ALSO READ : RDX: തിയേറ്ററുകളിൽ തീയായി ആർഡിഎക്സ്; 'ഓണത്തല്ല്' കാണാൻ ഇടിച്ചുകയറി പ്രേക്ഷകർ, മൂന്നാം ദിവസം രാത്രി 140 സ്പെഷ്യൽ ഷോകൾ

ശോഭന, ഇന്ദ്രൻസ്, ആദിൽ ഹുസ്സൈൻ, ദിവ്യ ദത്ത, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അരുൺ വർമ്മയാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് വിഭാഗം സിയാൻ ശ്രീകാന്ത് കൈകാര്യം ചെയ്യുന്നു. റസൂൽ പൂക്കുട്ടിയുടെ സഹോദരൻ ബൈജു പൂക്കുട്ടി, നടി ജലജയുടെ മകൾ ദേവി നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദേവി നായർ മുമ്പ് ഫഹദ് ഫാസിൽ നായകനായ ‘മാലിക്’ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News