Ponniyin Selvan 1: ഇന്ത്യയിൽ 318 കോടി, വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും ​ഗംഭീര നേട്ടം; ഒരു മാസത്തിൽ 'പൊന്നിയിൻ സെല്‍വന്‍' നേടിയത്

ഒരു മാസം കൊണ്ട് പൊന്നിയിൻ സെൽവൻ നേടിയത് 482 കോടിയാണ് എന്നാണ് റിപ്പോർട്ടുകൾ.

Written by - Zee Malayalam News Desk | Last Updated : Oct 29, 2022, 04:42 PM IST
  • ഇന്ത്യയില്‍ നിന്ന് 318 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 164 കോടിയുമാണ് ചിത്രം നേടിയത്.
  • തമിഴ്നാട്ടില്‍ നിന്ന് മാത്രം 200 കോടി ചിത്രം നേടി.
  • തമിഴ്നാട്ടിൽ നിന്നുള്ള ആകെ നേട്ടം 215 കോടിയാണ്.
Ponniyin Selvan 1: ഇന്ത്യയിൽ 318 കോടി, വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും ​ഗംഭീര നേട്ടം; ഒരു മാസത്തിൽ 'പൊന്നിയിൻ സെല്‍വന്‍' നേടിയത്

റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ ​ഗംഭീര കളക്ഷനുകൾ നേടിയാണ് പൊന്നിയിൻ സെൽവൻ മുന്നേറുന്നത്. ഓപ്പണിം​ഗ് കളക്ഷൻ കണ്ടോപ്പോഴേ ട്രെഡ് അനലിസ്റ്റുകൾ പ്രവചിച്ചിരുന്നു പൊന്നിയിൻ സെൽവൻ നേടാൻ പോകുന്ന ബോക്സ് ഓഫീസ് നേട്ടത്തെ കുറിച്ച്. പ്രീ റിലീസ് ഹൈപ്പ് വലുതായിരുന്നു ചിത്രത്തിന്. അതേ ഹൈപ്പ് റിലീസിന് ശേഷവും നിലനിർത്താൻ മണിരത്നത്തിന് സാധിച്ചുവെന്നാണ് ബോക്സ് ഓഫീസ് കളക്ഷനിൽ നിന്ന് വ്യക്തമാകുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 450 കോടി നേടിയതായി ഒക്ടോബര്‍ 19ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ പടയോട്ടം അവിടം കൊണ്ട് അവസാനിച്ചിട്ടില്ല. 

482 കോടിയാണ് ഒരു മാസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് പൊന്നിയിൻ സെൽവൻ നേടിയതെന്നാണ് പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ നിന്ന് 318 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 164 കോടിയുമാണ് ചിത്രം നേടിയത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 200 കോടി ചിത്രം നേടി. തമിഴ്നാട്ടിൽ നിന്നുള്ള ആകെ നേട്ടം 215 കോടിയാണ്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 23 കോടി, കര്‍ണാടകത്തില്‍ നിന്ന് 27 കോടി, കേരളത്തില്‍ നിന്ന് 24 കോടി, ഉത്തരേന്ത്യയില്‍ നിന്ന് 29 കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ നേട്ടം.

Also Read: Kumari Movie: മൂത്തമ്മയെ സ്വീകരിച്ച പ്രിയ പ്രേക്ഷകർക്ക് നന്ദി-സുരഭി ലക്ഷ്മി പങ്ക് വെച്ച ചിത്രങ്ങൾ

 

അതേസമയം ചിത്രം ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങി കഴിഞ്ഞു. ആമസോണ്‍ പ്രൈം വീഡിയോ മൂവി റെന്‍റല്‍സില്‍ ഇന്നലെ ചിത്രം അവതരിപ്പിച്ചു. 129 രൂപ നല്‍കി ചിത്രം ഇപ്പോള്‍ കാണാം. നവംബര്‍ നാല് മുതല്‍ പ്രൈം വീഡിയോയുടെ എല്ലാ സബ്സ്ക്രൈബേഴ്സിനും ചിത്രം അധികതുക നല്‍കാതെ കാണാനാവും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News