Aadujeevitham: മൂന്ന് കാലഘട്ടം, മൂന്ന് ഭാവങ്ങൾ, ഒരൊറ്റ നടൻ; ആടുജീവിതത്തിലെ നജീബാകുന്ന പൃഥ്വിരാജ്

Prithviraj Sukumaran: ആടുജീവിതത്തിനായി കഠിനപരിശ്രമം നടത്തിയാണ് പൃഥ്വിരാജ് നജീബിന്റെ ഓരോ വേഷങ്ങളും പകര്‍ന്നാടിയത്.

Written by - Zee Malayalam News Desk | Last Updated : Feb 1, 2024, 04:27 PM IST
  • ബെന്യാമിൻ രചിച്ച ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സംവിധായകന്‍ ബ്ലെസ്സി ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്
  • 2008 മുതല്‍ ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ബ്ലെസ്സിയ്ക്ക് 2018ൽ ആണ് ചിത്രീകരണം ആരംഭിക്കാന്‍ സാധിച്ചത്
Aadujeevitham: മൂന്ന് കാലഘട്ടം, മൂന്ന് ഭാവങ്ങൾ, ഒരൊറ്റ നടൻ; ആടുജീവിതത്തിലെ നജീബാകുന്ന പൃഥ്വിരാജ്

ആടുജീവിതത്തിനുവേണ്ടി നജീബായി വേഷപ്പകര്‍ച്ച നടത്തിയ പൃഥ്വിരാജിന്റെ രൂപമാറ്റങ്ങള്‍ ശ്രദ്ധേയമാകുന്നു. ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതത്തിനായി കഠിനപരിശ്രമം നടത്തിയാണ് പൃഥ്വിരാജ് നജീബായി വേഷപ്പകർച്ച നടത്തിയത്. ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകളില്‍ ഓരോന്നിലും മറ്റൊന്നില്‍നിന്ന് വ്യത്യസ്തനായ നജീബിനെയാണ് കാണാനാവുക.

ആടുജീവിതം എന്ന നോവല്‍ വായിച്ച ഏതൊരാള്‍ക്കും നജീബ് കടന്നുപോയ അവസ്ഥകള്‍ മറക്കാനാകില്ല. ജീവിതത്തിലെ പ്രത്യാശയും പ്രതീക്ഷയും ഏതാണ്ട് അവസാനിച്ച അവസ്ഥയില്‍ നില്‍ക്കുന്ന നജീബിനെയാണ് ചിത്രത്തിലെ ആദ്യ പോസ്റ്ററില്‍ കാണാനാകുന്നതെങ്കിൽ രണ്ടാമത്തെ പോസ്റ്ററില്‍ കാണാനാവുക ഒരല്പം പ്രതീക്ഷ പ്രതിഫലിക്കുന്ന കണ്ണുകളോടെയുള്ള നജീബിനെയാണ്.

ALSO READ: പ്രണയ ജോഡികളായി ധ്യാൻ ശ്രീനിവാസനും ദുർഗ്ഗാ കൃഷ്ണയും! 'അയ്യർ ഇൻ അറേബ്യ'യിലെ 'മഴവിൽ പൂവായ്' ​ഗാനം ശ്രദ്ധനേടുന്നു

അതേസമയം മൂന്നാമത്തെ പോസ്റ്ററില്‍ വലിയ പ്രശ്നങ്ങളൊന്നും ജീവിതത്തിലില്ലാത്ത, തനിക്ക് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ദുരവസ്ഥകളെക്കുറിച്ച് അറിയാത്ത അൽപം പോലും വേവലാതിയില്ലാത്ത ഊര്‍ജസ്വലനായൊരു നജീബിനെയാണ്. ഈ മൂന്ന് വേഷപ്പകര്‍ച്ചകളും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ പൃഥ്വിരാജിന് സാധിച്ചു.

ബ്ലെസ്സിയുടെയും ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകരുടെയും നിശ്ചയദാര്‍ഢ്യം പ്രശംസനീയമാണ്. ബെന്യാമിൻ രചിച്ച ആടുജീവിതം എന്ന ബെസ്റ്റ് സെല്ലിംഗ് നോവലിനെ ആസ്പദമാക്കിയാണ് സംവിധായകന്‍ ബ്ലെസ്സി ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്. 2008 മുതല്‍ ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ബ്ലെസ്സിയ്ക്ക് 2018ൽ ആണ് ചിത്രീകരണം ആരംഭിക്കാന്‍ സാധിച്ചത്.

മലയാളസിനിമയിലെ തന്നെ ഏറ്റവുമധികം കാലം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവില്‍ കഴിഞ്ഞ വർഷം ജൂലൈ 14ന് ആണ് ചിത്രീകരണം പൂർത്തിയായത്. ജോർദാനിലാണ് ചിത്രത്തിന്റെ ഏറിയ പങ്കും ഷൂട്ട് ചെയ്തത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നാണ് ആടുജീവിതം.

ALSO READ: കയ്പ്പുനീര് രുചിക്കുന്നതിന് മുമ്പുള്ള നജീബ്; ആടുജീവിതത്തിലെ മൂന്നാം ലുക്ക് പുറത്ത്

ഓസ്‌കാർ അവാർഡ് ജേതാക്കളായ എആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ അമല പോളാണ് നായികയായെത്തുന്നത്. വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും  മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. സുനിൽ കെഎസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്- ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ- ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News