Priyanka Chopra: പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രം ഒടിടിയിൽ, റിലീസ് പ്രഖ്യാപിച്ചു

ഇംഗ്ലീഷിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം സ്‍ട്രീം ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 07:11 PM IST
  • സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമാണ് 'ദ മട്രിക്സ് റിസറക്ഷൻ'.
  • ലന വചോവ്‍സ്‍കിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.
  • കീനു റീവ്‍സ് ഉൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
Priyanka Chopra: പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രം ഒടിടിയിൽ, റിലീസ് പ്രഖ്യാപിച്ചു

നടി പ്രിയങ്ക ചോപ്ര അഭിനയിച്ച ഹോളിവുഡ് ചിത്രം 'ദ മട്രിക്സ് റിസറക്ഷൻ' ഒടിടിയിലേക്ക്. ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്ട്രീം ചെയ്യുക. മെയ് 12നാണ് ദ മട്രിക്സ് റിസറക്ഷന്റെ ഒടിടി റിലീസ്. 2022 ഡിസംബർ 22ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ഇപ്പോൾ ഒടിടി പ്ലാറ്റ്ഫമിലേക്ക് എത്തുന്നത്. 

തിയേറ്ററിൽ നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന് മോശമല്ലാത്ത പ്രതികരണങ്ങൾ ലഭിച്ചിരുന്നു. ആമസോണ്‍ പ്രൈം വീഡിയോ തന്നെയാണ് ചിത്രത്തിന്റെ സ്ട്രീമിങ് വിവരങ്ങൾ അറിയിച്ചത്. ഇംഗ്ലീഷിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം സ്‍ട്രീം ചെയ്യും.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by amazon prime video IN (@primevideoin)

 

Also Read: ബാഹുബലിയും ആർആർആറും പിന്നിൽ; രാജമൗലി കാത്തുസൂക്ഷിച്ച റെക്കോർഡുകൾ പ്രശാന്ത് നീൽ ഇങ്ങ് എടുക്കുവാ; 6 ദിവസത്തിൽ കെജിഎഫ് 2 നേടിയത് 676 കോടി!

 

സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമാണ് 'ദ മട്രിക്സ് റിസറക്ഷൻ'. ലന വചോവ്‍സ്‍കിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. കീനു റീവ്‍സ് ഉൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷഘങ്ങൾ അവതരിപ്പിക്കുന്നുണ്ട്. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിതരണവും വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സ് തന്നെയായിരുന്നു.

അതേസമയം പ്രിയങ്ക ചോപ്ര- നിക് ജൊനാസ് ദമ്പതികളുടെ മകൾക്ക് പേരിട്ടു. മാല്‍തി മേരി ചോപ്ര എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മാൽതി എന്നത് സംസ്കൃതത്തിൽ നിന്ന് ഉത്ഭവിച്ച വാക്കാണ്. സുഗന്ധമുള്ള പുഷ്‍പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം എന്നാണ് അതിന്റെ അര്‍ത്ഥം. കടലിലെ നക്ഷത്രം എന്ന അര്‍ഥമുള്ള സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തില്‍ നിന്നുള്ള വാക്കും കുഞ്ഞിന് പേരായി സ്വീകരിച്ചു. യേശു ക്രിസ്‍തുവിന്റെ മാതാവായ മേരി എന്ന അര്‍ഥവും പ്രിയങ്കയുടെ കുഞ്ഞിന്റെ പേരിനുണ്ട്. 

Also Read: ' ബോളിവുഡിൽ നിന്നും വന്ന ആ കോൾ ' ഹിന്ദി പഠിക്കാൻപ്പെട്ട പാട്; പുതിയ ചിത്രത്തെ പറ്റി വിൻസി

 

ജനുവരി 15നായിരുന്നു ഇരുവർക്കും കുഞ്ഞ് ജനിച്ചത്. പ്രിയങ്ക ചോപ്ര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെ പ്രിയങ്കയ്ക്കും നിക്കിനും കു‍ഞ്ഞ് ജനിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്. ഈ സമയത്ത് കുടുംബത്തിന് ശ്രദ്ധ നൽകുന്നതിനാല്‍ സ്വകാര്യത ആവശ്യമാണ് എന്നും പ്രിയങ്ക അന്ന് അറിയിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News