Project K Movie: പ്രഭാസിന്റെ പ്രൊജക്റ്റ് കെ യിൽ നായികയായി ദീപിക പദുകോൺ; പോസ്റ്റർ പുറത്തുവിട്ടു

HAppy Birthday Deepika Padukone :  ദീപികയുടെ ജന്മദിനത്തോട് അനുബന്ധിച്ച്  ചിത്രത്തിൻറെ അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തുവിട്ടു. വൈജയന്തി മൂവീസ് നിർമ്മിക്കുന്ന ചിത്രമാണ് പ്രൊജക്റ്റ് കെ

Written by - Zee Malayalam News Desk | Last Updated : Jan 5, 2023, 02:02 PM IST
  • ദീപികയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിൻറെ അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തുവിട്ടു.
  • വൈജയന്തി മൂവീസ് നിർമ്മിക്കുന്ന ചിത്രമാണ് പ്രൊജക്റ്റ് കെ.
    പ്രൊജക്റ്റ് കെയിൽ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
Project K Movie: പ്രഭാസിന്റെ പ്രൊജക്റ്റ് കെ യിൽ നായികയായി ദീപിക പദുകോൺ; പോസ്റ്റർ പുറത്തുവിട്ടു

പ്രഭാസിന്റെ സ്വപ്‍ന ചിത്രങ്ങളിൽ ഒന്നായ പ്രൊജക്റ്റ് കെയിൽ നായികയായി ദീപിക പദുകോൺ എത്തും. ദീപികയുടെ ജന്മദിനത്തോട് അനുബന്ധിച്ച്  ചിത്രത്തിൻറെ അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ദീപിക പദുക്കോണിന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊജക്റ്റ് കെ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പ്രൊജക്റ്റ് കെ. ചിത്രം പാൻ ഇന്ത്യ തലത്തിൽ വൻശ്രദ്ധ നേടുമെന്നാണ് അണിയറ പ്രവർത്തകരുടെയും പ്രതീക്ഷ.

വൈജയന്തി മൂവീസ് നിർമ്മിക്കുന്ന ചിത്രമാണ് പ്രൊജക്റ്റ് കെ. പ്രൊജക്റ്റ് കെയിൽ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ടൈം ട്രാവൽ പ്രമേയത്തിൽ എത്തുന്ന ചിത്രമാണ് പ്രൊജക്റ്റ് കെ എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതൊരു ടൈം ട്രാവലർ ചിത്രമല്ലെന്ന് വ്യക്തമാക്കി ചിത്രത്തിൻറെ സംഭാഷണങ്ങളുടെ രചയിതാവായ സായ് മാധവ് ബുറ രംഗത്തെത്തിയിരുന്നു. . ഇതൊരു പുതിയ ജോണറിൽ എത്തുന്ന സിനിമയായിരിക്കുമെന്നാണ് രചയിതാവ് പറഞ്ഞത്.ചിത്രത്തിൽ ടൈം മെഷീനോ, ടൈം ട്രാവലറോ ഒന്നും തന്നെയില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. 

ALSO READ: Project K Movie: "പ്രഭാസിന്റെ പ്രോജക്ട് കെ ഒരു ടൈം ട്രാവൽ ചിത്രമല്ല"; വ്യക്തമാക്കി ചിത്രത്തിൻറെ രചയിതാവ്

പ്രഭാസിന്‍റെ പിറന്നാൾ ദിവസമാണ് പ്രോജക്ട് കെയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ടത്.  ഒരു മൾട്ടീസ്റ്റാർ ബിഗ് ബജറ്റ് ചിത്രമാണ് പ്രോജക്ട് കെ. ഒരേ സമയം തെലുങ്കിലും ഹിന്ദിയിലും ചിത്രീകരിക്കുന്ന പ്രോജക്ട് കെ സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്.  തെലുങ്കിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ വിജയകാന്തി മൂവീസാണ് പ്രോജക്ട് കെയുടെ നിർമ്മാണം. 2020 ലാണ് ചിത്രം അനൗൺസ് ചെയ്തത്.  

ഒരു സയൻസ് ഫിക്ഷൻ ചിത്രമാകും ഇതെന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. റാമോജിറാവു ഫിലിം സിറ്റിയിൽ നിർമ്മിച്ച പക്കാ മോഡേൺ സെറ്റിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിരൽ ചൂണ്ടുന്നത് അയൺമാൻ പോലെ ടെക്നോളജി ബേസിലുള്ള ഒരു സൂപ്പർ ഹീറോ ചിത്രത്തിലേക്കാണ്. ചിത്രത്തിന്‍റെ പോസ്റ്ററിലുള്ള വാചകവും ഈ ഊഹത്തിന് ബലം നൽകുന്നതാണ്.

ഹീറോസ് ഡോണ്ട് ബോർൺ, ദെയ് റൈസ് എന്ന വാചകം ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ചെടുത്ത ഒരു സൂപ്പർ ഹീറോയിലേക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രോജക്ട് കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ കൈ ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാകും എന്തോ പ്രത്യേക സ്യൂട്ട് ആ കഥാപാത്രം ധരിച്ചിട്ടുണ്ട്. ഒരു സയൻസ് ഫിക്ഷൻ ചിത്രമാകും പ്രോജക്ട് കെ എന്ന് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ തന്നെ പറയുന്നതും പോസ്റ്ററിലെ വാചകവും സ്യൂട്ടും കാണുമ്പോൾ ഒരു ഇന്ത്യൻ മേഡ് അയൺമാനെ തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News