Sesham Mikeil Fathima: 'ശേഷം മൈക്കിൽ ഫാത്തിമ' വരാൻ കുറച്ച് വൈകും; പുതിയ റിലീസ് തിയതി ഇതാ!

​ഗോകുലം ​ഗോപാലന്റെ ശ്രീ ​ഗോകുലം മൂവീസാണ് ശേഷം മൈക്കിൽ ഫാത്തിമ വിതരണത്തിനെത്തിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Nov 6, 2023, 03:15 PM IST
  • കമന്റേറ്റർ ആകാൻ ആ​ഗ്രഹിക്കുന്ന ഫാത്തിമയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സിനിമയുടെ ടീസറിൽ നിന്നും ലഭിക്കുന്ന സൂചന.
  • ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിനായി സം​ഗീതം ഒരുക്കിയിരിക്കുന്നത്.
  • ചിത്രത്തിൽ ഒരു ​ഗാനം അനിരുദ്ധ് രവിചന്ദർ പാടിയിട്ടുണ്ട്.
Sesham Mikeil Fathima: 'ശേഷം മൈക്കിൽ ഫാത്തിമ' വരാൻ കുറച്ച് വൈകും; പുതിയ റിലീസ് തിയതി ഇതാ!

ഫാത്തിമ എന്ന കഥാപാത്രമായി വീണ്ടും കല്യാണി പ്രിയദർശനെത്തുന്ന ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. നവാഗതനായ മനു സി കുമാർ ഒരുക്കുന്ന ശേഷം മൈക്കിൽ ഫാത്തിമ എന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് കല്യാണിയെത്തുന്നത്. ചിത്രത്തിന്റെ റിലീസ് നീട്ടി. നവംബർ 17 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി. നേരത്തെ നവംബർ 3ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ചിത്രം വിതരണത്തിനെത്തിക്കുന്ന ശ്രീ ​ഗോകുലം മൂവീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

കമന്റേറ്റർ ആകാൻ ആ​ഗ്രഹിക്കുന്ന ഫാത്തിമയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സിനിമയുടെ ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിനായി സം​ഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു ​ഗാനം അനിരുദ്ധ് രവിചന്ദർ പാടിയിട്ടുണ്ട്. പാട്ടിന് വരികൾ എഴുതിയിരിക്കുന്നത് സുഹൈൽ കോയയാണ്.

ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തിറക്കിയിരുന്നു. സംവിധായകനായ മനു തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സന്താന കൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കിരൺ ദാസാണ് എഡിറ്റർ. മിന്നൽ മുരളിയിലെ നായിക ഫെമിന ജോർജും സിനിമയിൽ പ്രധാനപ്പെട്ട വേഷം അവതരിപ്പിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഒടിടി അവകാശം. 

തല്ലുമാലയാണ് കല്യാണിയുടേതായി ഒടുവിലിറങ്ങിയ മലയാള ചിത്രം. വ്ളോഗർ പാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി തല്ലുമാലയിൽ അവതരിപ്പിച്ചത്. 2022ലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം 70 കോടിയിലേറെയാണ് 30 ദിവസം കൊണ്ട് ആഗോളതലത്തിൽ സ്വന്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News