Fahadh Faasil: വിപിൻ ദാസ് - ഫഫദ് ഫാസിൽ ചിത്രം വരുന്നു; ചിത്രത്തിൽ എസ്ജെ സൂര്യയും എത്തുമോ?

SJ Suryah: ഹൈദരാബാദിൽ നടന്ന വിപിൻ ദാസ്-എസ് ജെ സൂര്യ കൂടിക്കാഴ്ചയിൽ പുതിയ പ്രോജക്ടിനായി ഇരുവരും കൈകോർക്കാൻ തീരുമാനിച്ചതായാണ് പുറത്തു വരുന്ന വാർത്ത.

Written by - Zee Malayalam News Desk | Last Updated : Apr 5, 2024, 03:48 PM IST
  • എസ്.ജെ.സൂര്യ മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്
  • ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷയാണ് ചിത്രം നിർമിക്കുന്നത്
Fahadh Faasil: വിപിൻ ദാസ് - ഫഫദ് ഫാസിൽ ചിത്രം വരുന്നു; ചിത്രത്തിൽ എസ്ജെ സൂര്യയും എത്തുമോ?

വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഫഫദ് ഫാസിൽ ചിത്രത്തിൽ തെന്നിന്ത്യൻ താരം എസ്.ജെ.സൂര്യയും അഭിനയിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. എസ്.ജെ.സൂര്യ മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്. അണിയറപ്രവർത്തകർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഹൈദരാബാദിൽ നടന്ന വിപിൻ ദാസ്-എസ് ജെ സൂര്യ കൂടിക്കാഴ്ചയിൽ പുതിയ പ്രോജക്ടിനായി ഇരുവരും കൈകോർക്കാൻ തീരുമാനിച്ചതായാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷയാണ് ചിത്രം നിർമിക്കുന്നത്.

അതേസമയം, രോമാഞ്ചത്തിന് ശേഷം ജിത്തു ഒരുക്കുന്ന പുതിയ ചിത്രമായ ആവേശം ആണ് ഫഹദ് ഫാസിലിന്റേതായി പുറത്തിറങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പെരുന്നാള്‍-വിഷു റിലീസ് ആയി ഏപ്രില്‍ 11ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ALSO READ: ഹോളിവു‍ഡും ബോളിവുഡും ഞെട്ടി...! ബുക്കിങ്ങിൽ നമ്പർ 1 ''ആടുജീവിതം''

കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രമാണ് ആവേശം. റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം എ ആന്‍ഡ് എ റിലീസ് വിതരണം ചെയ്യുന്ന ചിത്രമാണിത്. ഫഹദ് ഫാസിലിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ച് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News