Makeover Video: മക്കൾ സെൽവൻ വിജയ് സേതുപതിയുടെ മേക്ക് ഓവര്‍

വിജയ്‌ സേതുപതി നടത്തിയ മേക്ക് ഓവര്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.

Last Updated : Jul 16, 2018, 07:19 PM IST
Makeover Video: മക്കൾ സെൽവൻ വിജയ് സേതുപതിയുടെ മേക്ക് ഓവര്‍

സീതാകാതി എന്ന തന്‍റെ പുതിയ ചിത്രത്തിന് വേണ്ടി വിജയ്‌ സേതുപതി നടത്തിയ മേക്ക് ഓവര്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.

നടുവിലെ കൊഞ്ചം പാക്കാത കാണോം എന്ന ഹിറ്റിന് ശേഷം സേതുപതിയും സംവിധായകന്‍ ബാലാജി തരണീധരനും ഒന്നിക്കുന്ന ചിത്രമാണ് സീതാകാതി. നാടകകലാകാരനായ എണ്‍പതുകാരനായിട്ടാണ് സേതുപതി ഈ ചിത്രത്തിലെത്തുന്നത്‍. 

ഓസ്‌കര്‍ ജേതാക്കളായ കെവിന്‍ ഹാനെ, അലക്‌സ് നോബിള്‍ എന്നിവരാണ് വിജയ് സേതുപതിയെ എണ്‍പതുകാകരനാക്കി മാറ്റിയതിന് പിന്നില്‍. നാല് മണിക്കൂറില്‍ പൂര്‍ത്തിയാക്കിയ മേക്കപ്പ് അഴിക്കാനെടുത്തത് ഒരു മണിക്കൂറാണ്.

പ്രോസ്തറ്റിക് മേക്കപ്പിന് വേണ്ടി കഴിഞ്ഞ മാസം വിജയ് സേതുപതിയും സംവിധായകന്‍ ബാലാജി ധരണീധരനും അമേരിക്കയില്‍ പോയിരുന്നു. കഥാപാത്രത്തിന്‍റെ പൂര്‍ത്തീകരണത്തിനായി ഏതറ്റംവരെയും പോകാന്‍ തയ്യാറുള്ള നടനാണ്‌ വിജയ്‌ സേതുപതി. 

ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന സീതാകാതി വിജയ് സേതുപതിയുടെ 25-ാം ചിത്രമാണ്. ഇതുവരെ വിജയം നേടിയ വിജയ് സേതുപതിയ്ക്ക് ഈ ചിത്രവും മികച്ച വിജയം നല്‍കുമെന്ന് പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. 

പാഷൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ സുധൻ സുന്ദരം, ഉമേഷ്, ജയറാം, അരുൺ വൈദ്യനാഥൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയുടെ കരിയറിലെ നാഴികക്കല്ലാവുന്ന ഒരു കഥാപാത്രമായി ഇത് മാറുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗോവിന്ദ് പി മേനോൻ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സാരസ്കന്തു ടി കെ ആണ്. ആർ ഗോവിന്ദരാജ് ആണ് ഈ ചിത്രത്തിന്‍റെ എഡിറ്റർ. 

Trending News