സണ്ണി ലിയോണിനെ അമ്മയെന്നു വിളിക്കാന്‍ ഈ രണ്ടു കുരുന്നുകള്‍ കൂടി

'ദൈവം ഞങ്ങളെ വീണ്ടും അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍ ലോകത്തിലെ എറ്റവും ഭാഗ്യം ചെയ്ത സന്തോഷമനുഭവിക്കുന്ന അച്ഛനമ്മമാരാണ് ഞങ്ങള്‍' 

Updated: Mar 5, 2018, 01:56 PM IST
സണ്ണി ലിയോണിനെ അമ്മയെന്നു വിളിക്കാന്‍ ഈ രണ്ടു കുരുന്നുകള്‍ കൂടി

'ദൈവം ഞങ്ങളെ വീണ്ടും അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍ ലോകത്തിലെ എറ്റവും ഭാഗ്യം ചെയ്ത സന്തോഷമനുഭവിക്കുന്ന അച്ഛനമ്മമാരാണ് ഞങ്ങള്‍' 

പറയുന്നത് മറ്റാരുമല്ല, സണ്ണി ലിയോണ്‍ ആണ് ജീവിതത്തിലെ സുപ്രധാന തീരുമാനം ഇങ്ങനെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

 

 

ഇരട്ടക്കുട്ടികളായ നോഹ സിംഗ് വെബ്ബര്‍, ആഷര്‍ സിംഗ് വെബ്ബര്‍ എന്നീ രണ്ടു കുട്ടികളെക്കൂടി സ്വന്തം മക്കളായി ദത്തെടുത്ത് അറിയിക്കുകയായിരുന്നു സണ്ണി ലിയോണ്‍. എതാനും ആഴ്ചകള്‍ മാത്രം പ്രായമുള്ള കുട്ടികളാണ് നോഹയും ആഷറും. കുറച്ചു ദിവസങ്ങള്‍ക്കു മുമ്ബാണ് ഇവരെ സണ്ണി സ്വന്തമാക്കിയത്. മൂന്ന് കുട്ടികളുടെ അമ്മയായ വിവരം തന്‍റെ ആരാധകരെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് സണ്ണി അറിയിച്ചത്. 

നിഷ സിംഗ് വെബ്ബര്‍ എന്ന കുഞ്ഞിനെ ദത്തെടുത്ത തങ്ങളുടെ കുടുബത്തിലേക്ക് ഇപ്പോള്‍ രണ്ട് ഇരട്ട അതിഥികള്‍ കൂടിയെത്തിയെന്നും ഇപ്പോള്‍ മൂന്ന് കുട്ടികളെക്കൂടി കൂട്ടി തങ്ങളുടെ കുടുംബം വലുതായെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈയിലായിരുന്നു നിഷയെ സണ്ണിയും ഭര്‍ത്താവും ദത്തെടുത്തത്.

തന്‍റെ ജീവിതത്തിലെ ഈ സുപ്രധാന നിമിഷം ആരാധകരെ അറിയിക്കാതിരിക്കാന്‍ തനിക്ക് കഴിയുന്നില്ല. ഏതെങ്കിലും തരത്തില്‍ സമൂഹത്തില്‍ വ്യത്യസ്തമായ ചിന്തയുദിക്കാന്‍ ഞങ്ങളുടെ ഈ പ്രവൃത്തി കാരണമാകട്ടെയെന്നും സണ്ണി പറഞ്ഞു.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close