Suresh Gopi: സുരേഷ് ഗോപി കലിപ്പിൽ? ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തേക്കില്ല?

നിയമനത്തെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് ഇല്ലാതിരുന്നതിൽ എതിർപ്പുണ്ടെന്നാണ് റിപ്പോർട്ട്. ബിജെപി കേന്ദ്രനേതൃത്വം ഇത് സംബന്ധിച്ച് മുൻകൂട്ടി അറിയിക്കാതിരുന്നതിലും പരാതിയുണ്ടെന്നും സൂചനകളുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 22, 2023, 11:34 AM IST
  • ചാനൽ വാർത്തകളിലൂടെയാണ് കേന്ദ്ര സർക്കാരിൻറെ പ്രഖ്യാപനം സുരേഷ് ഗോപി അറിയുന്നത്
  • അമർഷം വിവിധ നേതാക്കളെ അറിയിച്ചേക്കുമെന്നാണ് സൂചന
  • തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇത്തരം നടപടികൾ പലയിടത്തും എതിർപ്പിന് കാരണമായി
Suresh Gopi: സുരേഷ് ഗോപി കലിപ്പിൽ? ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്  ചെയർമാൻ സ്ഥാനത്തേക്കില്ല?

തിരുവനന്തപുരം: സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്  ചെയർമാനായി നിയമിച്ചതിന് പിന്നാലെ സുരേഷ് ഗോപി സ്ഥാനം ഏറ്റെടുത്തേക്കില്ലെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു. നിയമനത്തെക്കുറിച്ച് മുൻകൂട്ടി അറയിപ്പ് ഇല്ലാതിരുന്നത് താരത്തിന് ദേഷ്യമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. ബിജെപി കേന്ദ്രനേതൃത്വം ഇത് സംബന്ധിച്ച് മുൻകൂട്ടി അറിയിക്കാതിരുന്നതിലും പരാതിയുണ്ടെന്നും സൂചനകളുണ്ട്.

ചാനൽ വാർത്തകളിലൂടെയാണ് കേന്ദ്ര സർക്കാരിൻറെ പ്രഖ്യാപനം സുരേഷ് ഗോപി അറിയുന്നത്. ഇതിലുള്ള അമർഷം വിവിധ നേതാക്കളെ അറിയിച്ചേക്കുമെന്നാണ് സൂചന. സിനിമ ചിത്രീകരണവുമായി ഡൽഹിയിലെത്തുന്ന അദ്ദേഹം വിവിധ നേതാക്കളെ കണ്ട് വിഷയത്തിൽ നിലപാട് അറിയിക്കുമെന്നാണ് സൂചന.  പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും,ആഭ്യന്തര മന്ത്രി അമിത് ഷായേയും അദ്ദേഹം കണ്ടേക്കുമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. 

അതേസമയം ബിജെപിക്കുള്ളിലെ പ്രശ്നങ്ങളാണ് ഇത്തരത്തിൽ സുരേഷ് ഗോപിയുടെ നിയമനത്തിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള  ഇത്തരം നടപടികൾ പലയിടത്തും എതിർപ്പിന് കാരണമായിട്ടുണ്ട്.  തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശ്ശൂർ നിന്ന് മത്സരിച്ചേക്കുമെന്ന് ചില സൂചനകളുണ്ട്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരേ പദയാത്ര അടക്കം നടക്കാനിരിക്കെയാണ് അദ്ദേഹത്തിന് പുതിയ സ്ഥാനം നല്‍കിയത്. ഇത് ഒരു പക്ഷെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തടസ്സമായേക്കും. എന്നാൽ അങ്ങിനെ ഉണ്ടാവില്ലെന്നും ബിജെപി നേതൃത്വങ്ങൾ പറയുന്നുണ്ട്.ഇത് ചൂണ്ടിക്കാണിച്ച് സാമൂഹിക മാധ്യമങ്ങളിലും പല തരത്തിൽ പോസ്റ്റുകൾ എത്തിയിരുന്നു. ]

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News