South Actor's Bollywood Movie 2023 : "സൂര്യ മുതൽ പൃഥ്വിരാജ് വരെ"; 2023 ൽ ബോളിവുഡിലേക്ക് ചുവട് വെക്കാൻ ഒരുങ്ങുന്ന തെന്നിന്ത്യൻ താരങ്ങൾ

South Indian Actors in Bollywood Movie 2023 : ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ബോളിവുഡിലേക്ക് ചുവട് വെക്കാൻ ഒരുങ്ങുകയാണ്. ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം ജവാനിലാണ് താരം എത്തുന്നത്. ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ബോളിവുഡിലേക്ക് മടങ്ങിയെത്തുന്നത്.   

Written by - Zee Malayalam News Desk | Last Updated : Dec 25, 2022, 05:53 PM IST
  • ആർആർആർ, കെജിഎഫ്2, വിക്രം, കാന്താര തുടങ്ങി നിരവധി മികച്ച സിനിമകളാണ് ഈ വർഷം തെന്നിന്ത്യയിൽ നിന്ന് പാൻ ഇന്ത്യ തലത്തിൽ ആരാധകരെ നേടിയത്.
  • ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ബോളിവുഡിലേക്ക് ചുവട് വെക്കാൻ ഒരുങ്ങുകയാണ്. ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം ജവാനിലാണ് താരം എത്തുന്നത്.
  • ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ബോളിവുഡിലേക്ക് മടങ്ങിയെത്തുന്നത്.
South Actor's Bollywood Movie 2023 : "സൂര്യ മുതൽ പൃഥ്വിരാജ് വരെ"; 2023 ൽ ബോളിവുഡിലേക്ക് ചുവട് വെക്കാൻ ഒരുങ്ങുന്ന തെന്നിന്ത്യൻ താരങ്ങൾ

2022 തെന്നിന്ത്യൻ സിനിമയ്ക്ക് വളരെയധികം മികച്ച ഒരു വർഷമായിരുന്നു. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ നാല് സിനിമ മേഖലകൾക്കും വളരെ മികച്ച വര്ഷം തന്നെയായിരുന്നു ഇത്. ആർആർആർ, കെജിഎഫ്2,  വിക്രം, കാന്താര തുടങ്ങി നിരവധി മികച്ച സിനിമകളാണ് ഈ വർഷം തെന്നിന്ത്യയിൽ നിന്ന് പാൻ ഇന്ത്യ തലത്തിൽ ആരാധകരെ നേടിയത്. എന്നാൽ ബോളിവുഡ് സിനിമയ്ക്ക് ഇത് അത്ര നല്ല വർഷമായിരുന്നില്ല. എന്നാൽ ഇപ്പോൾ ചില തെന്നിന്ത്യൻ താരങ്ങൾ 2023 ൽ ബോളിവുഡിലേക്ക് ചുവട് വെക്കാൻ ഒരുങ്ങുകയാണ്. അത് ആരൊക്കെയെന്ന് നോക്കാം 

 വിജയ് സേതുപതി 

വിജയ് സേതുപതി ബോളിവുഡ് അരങ്ങേറ്റം കുറയ്ക്കാൻ ഒരുങ്ങുകയാണ്. കത്രീന കൈഫിന്റെ നായകനായി ആണ് വിജയ് സേതുപതി ബോളിവുഡിലേക്ക് എത്തുന്നത്. മെറി ക്രിസ്മസ് എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീറാം രാഘവനാണ്.

ALSO READ: Prithviraj Movies 2023 : എമ്പുരാൻ മുതൽ സലാർ വരെ; 2023 ൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങൾ

സൂര്യ 

ദേശീയ ചലച്ചിത്ര പുരസ്ക്കാരം അടക്കം നിരവധി അവാർഡുകൾ നേടിയ ചിത്രം സൂരറൈ പൊട്രുവിന്റെ ബോളിവുഡ് റീമേക്കിൽ അതിഥി വേഷത്തിൽ സൂര്യ എത്തും. അക്ഷയ് കുമാറും, രാധിക മദനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.  ഉടൻ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പൃഥ്വിരാജ് 

പൃഥ്വിരാജ് ബോളിവുഡിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ്. ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിലേക്ക് മടങ്ങിയെത്തുന്നത്. അക്ഷയ് കുമാറിനും ടൈഗർ ഷിറോഫിനും ഒപ്പമാണ് താരം ഈ ചിത്രത്തിൽ എത്തുന്നത്. കബീർ എന്ന കഥാപാത്രമായി ആണ് താരം ചിത്രത്തിൽ എത്തുന്നത്. ടൈഗർ സിന്ധ ഹേ എന്ന ഹിറ്റ് ചിത്രത്തിൻറെ സംവിധായകൻ അലി അബ്ബാസ് സഫർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആകെ 5 ഭാഷകളിൽ ആയി ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം എത്തും.

നയൻ‌താര 

ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ബോളിവുഡിലേക്ക് ചുവട് വെക്കാൻ ഒരുങ്ങുകയാണ്. ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം ജവാനിലാണ് താരം എത്തുന്നത്.  ജവാനിൽ തമിഴ് നടൻ വിജയും അതിഥി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  പ്രശസ്ത തമിഴ് സംവിധായകൻ അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജവാൻ. അറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ജവാൻ. ആകെ 5 ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഹിന്ദി, തമിഴ്, തെലുഗു, മലയാളം, കന്നട ഭാഷകളിൽ ചിത്രമെത്തും.  റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിൽ എത്തുന്ന ചിത്രമാണ് ജവാൻ. ചിത്രം നിർമ്മിക്കുന്നത് ഗൗരി ഖാനാണ്. 2022 ജൂണിലാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചത്. മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ആണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News