സൂരറൈ പോട്ര് നടൻ 'പൂ' രാമു ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ അന്തരിച്ചു

2018 ൽ പുറത്തിറങ്ങിയ ‘പൂ’ എന്ന ചിത്രത്തിലൂടെയാണ് രാം ശ്രദ്ധേയനായത്

Written by - Zee Malayalam News Desk | Last Updated : Jun 28, 2022, 03:30 PM IST
  • നീർപറവൈ (2012), പേരൻപ് (2018), കർണൻ (2021), ശൂരറൈ പോട്ട് (2020) തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു
  • തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷൻ അംഗമായിരുന്നു രാമു
സൂരറൈ പോട്ര് നടൻ 'പൂ' രാമു ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ അന്തരിച്ചു

പ്രശസ്ത നാടക സിനിമാ താരം പൂ രാമു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയായിരുന്നു അന്ത്യം. 2008 ൽ പുറത്തിറങ്ങിയ പൂ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് നീർപറവൈ (2012), പേരൻപ് (2018), കർണൻ (2021), ശൂരറൈ പോട്ട് (2020) തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷൻ അംഗവും ചെന്നൈ കലൈ കുഴു എന്ന നാടക സംഘത്തിന്റെ ഭാഗവുമായിരുന്നു രാമു. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടി ,ചലച്ചിത്ര നിർമ്മാതാവ് മാരി സെൽവരാജ്, , നടൻ രാഷ്ട്രീയനേതാവ് ഉദയ്നിധി സ്റ്റാലിൻ എന്നിവരുൾപ്പെടെ ആരാധകരും കുടുംബവും സിനിമാലോകവും അനുശോചനം അറിയിച്ചു. 

 

അഭിനയത്തിലൂടെ ജനങ്ങളുടെ ഹൃദയത്തിൽ തന്റേതായ ഇടം നേടിയ നടൻ 'പൂ' രാമുവിന്റെ വിയോഗവാർത്ത അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News