Thankam Movie: 'തങ്ക'ത്തിന് U/A സർട്ടിഫിക്കറ്റ്; ജനുവരി 26ന് ചിത്രം തിയേറ്ററുകളിലേക്ക്

U/A സർട്ടിഫിക്കറ്റാണ് തങ്കം സിനിമയ്ക്ക് സെൻസർ ബോർഡ് നൽകിയിട്ടുള്ളത്. ജനുവരി 26ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Written by - Zee Malayalam News Desk | Last Updated : Jan 21, 2023, 06:17 PM IST
  • ചിത്രം ജനുവരി 26ന് തിയേറ്ററുകളിൽ എത്തും.
  • നവാഗതനായ സഹീദ് അരാഫത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
  • ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം.
Thankam Movie: 'തങ്ക'ത്തിന് U/A സർട്ടിഫിക്കറ്റ്; ജനുവരി 26ന് ചിത്രം തിയേറ്ററുകളിലേക്ക്

വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന തങ്കം സിനിമയുടെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിട്ടുള്ളത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. സ്വർണം നിർമാണവും അതിനോട് അനുബന്ധിച്ചുള്ള സന്ദർഭങ്ങളുമാണ് ചിത്രത്തിന്റെ കഥയെന്നയാണ് സൂചന. ത്രില്ലർ രൂപേണയാണ് തങ്കം ഒരുക്കിയിരിക്കുന്നത്. ചിത്രം ജനുവരി 26ന് തിയേറ്ററുകളിൽ എത്തും.

നവാഗതനായ സഹീദ് അരാഫത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവർക്ക് പുറമെ അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, അന്തരിച്ച നടൻ കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ദംഗല്‍, അഗ്ലി തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്ന ചിത്രമാണിത്. ഗൗതം ശങ്കറാണ്  ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീതം. എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്.

Also Read: Thankam Movie : 'വിശ്വസിക്കാൻ ഒക്കുവോ?' ; തങ്കം സിനിമയുടെ ട്രെയിലർ

 

ആക്ഷന്‍- സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്റ്റ്യൂം ഡിസൈന്‍- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മണമ്പൂര്‍, സൗണ്ട് മിക്സിങ്- തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്‌സ്- രാജന്‍ തോമസ്, ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്സ്- എഗ് വൈറ്റ് വി.എഫ്.എക്സ്, ഡി.ഐ- കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടര്‍- പ്രിനീഷ് പ്രഭാകരന്‍, പി.ആര്‍.ഒ- ആതിര ദില്‍ജിത്ത്. ഭാവന റിലീസാണ് ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിന് എത്തിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News