The Family Act : നടി ശാലിൻ സോയ സംവിധായകയാകുന്നു; ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

Shaalin Zoya The Family Act : നേരത്തെ ഷോർട്ട് ഫിലിമുകൾ ഒരിക്കിട്ടുള്ള ശാലിൻ സോയയുടെ ആദ്യ ഫീച്ചർ ചിത്രമാണിത്

Written by - Zee Malayalam News Desk | Last Updated : Nov 1, 2023, 07:34 PM IST
  • സ്വന്തം നിർമാണ കമ്പനിയായി ഫ്യു ഹ്യുമൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
  • ശാലിൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
The Family Act : നടി ശാലിൻ സോയ സംവിധായകയാകുന്നു; ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

നടി ശാലിൻ സോയ സംവിധായക കുപ്പായം അണിയുന്നു. നടി ആദ്യ സംവിധാനം ചെയ്യുന്ന ഫീച്ചർ ചിത്രത്തിന് ദി ഫാമിലി ആക്ട് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ നടി പങ്കുവെക്കുകയും ചെയ്തു. പ്രശാന്ത് അലക്സാണ്ടറാണ് ചിത്രത്തിൽ  പ്രധാന വേഷത്തിലെത്തുന്നത്. സ്വന്തം നിർമാണ കമ്പനിയായി ഫ്യു ഹ്യുമൻസിന്റെ ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം നേരത്തെ പൂർത്തിയാക്കിയിരുന്നു

ശാലിൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പ്രശാന്തിന് പുറമെ രശ്മി ബോബൻ, ഗായത്രി ഗോവിന്ദ്, സന ഫർസാന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇത് തന്റെ ആദ്യ ഫീച്ചർ ചിത്രമാണെന്നും ഇതിന് മുമ്പ് ഏഴ് ഷോർട്ട് ഫിലിമുകളും ഒരു ഡോക്യുമെന്ററിയും താൻ നിർമിച്ചിട്ടുണ്ടെന്ന് ശാലിൻ അറിയിച്ചു.

ALSO READ : Marivillin Gopurangal: ഒരു ഫീൽ ​ഗുഡ് എന്റർടെയ്നറോ? 'മാരിവില്ലിൻ ​ഗോപുരങ്ങൾ' ടീസറെത്തി

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Shaalin Zoya (@shaalinzoya)

ശരത് കുമാർ എസാണ് ചിത്രത്തിന്റെ ക്യമാറ കൈകാര്യം ചെയ്യുന്നത്. ഡോൺ വിൻസെന്റാണ് ചിത്രത്തിന് സംഗീതം നൽകുക. ശ്രീനാഥ് ബാബു പ്രൊഡക്ഷൻ ഡിസൈനറും അക്ഷയ് കുമാർ എംജെയും ആനന്ദ് രാജും ചേർന്ന് ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിക്കും.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News