Pushpa the rule: രശ്മികയുടെ ജന്മദിനത്തിൽ 'പുഷ്പ: ദ റൂൾ'ലെ രശ്മികയുടെ പോസ്റ്റർ പുറത്തിറക്കി നിർമ്മാതാക്കൾ !

Pushpa The Rule: ചിത്രത്തിന്റെ ആദ്യ ഭാ​ഗമായ 'പുഷ്പ: ദി റൈസ്'ലൂടെ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ച കഥാപാത്രമാണ് ശ്രീവല്ലി. രണ്ടാം ഭാഗമായ 'പുഷ്പ: ദ റൂൾ'ൽ തികച്ചും കൗതുകമുണർത്തുന്ന കഥാപാത്രമായാണ് രശ്മിക എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 5, 2024, 06:50 PM IST
  • സുകുമാർ റൈറ്റിംഗ്‌സുമായ് സഹകരിച്ച് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം മികച്ച സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
  • ആഗോളതലത്തിൽ കൊടുങ്കാറ്റായി മാറാൻ തക്കവണ്ണമൊരു ആക്ഷൻ പായ്ക്ക്ഡ് എക്‌സ്‌ട്രാവാഗാൻസയായാണ് 'പുഷ്പ: ദ റൂൾ' എത്തുന്നത്.
Pushpa the rule: രശ്മികയുടെ ജന്മദിനത്തിൽ 'പുഷ്പ: ദ റൂൾ'ലെ രശ്മികയുടെ പോസ്റ്റർ പുറത്തിറക്കി നിർമ്മാതാക്കൾ !

പ്രേക്ഷകർ ഒന്നടങ്കം വമ്പൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് അല്ലു അർജുൻ-സുകുമാർ ചിത്രം 'പുഷ്പ: ദ റൂൾ'. 2024 ഓഗസ്റ്റ് 15ന് ലോകമെമ്പാടും ഗ്രാൻഡ് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ നിർമ്മാതാക്കൾ ഇന്ന് പുറത്തുവിട്ടു. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്മിക മന്ദാനയുടെ കഥാപാത്രമായ ശ്രീവല്ലിയുടെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. രശ്മികയുടെ ജന്മദിനത്തിൽ പുറത്തുവിട്ട ഈ പോസ്റ്ററിൽ സാരിയും ആഭരണങ്ങളും അണിഞ്ഞ് അതി സുന്ദരിയായ് നിൽക്കുന്ന രശ്മികയെ കാണാം. 

ചിത്രത്തിന്റെ ആദ്യ ഭാ​ഗമായ 'പുഷ്പ: ദി റൈസ്'ലൂടെ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ച കഥാപാത്രമാണ് ശ്രീവല്ലി. രണ്ടാം ഭാഗമായ 'പുഷ്പ: ദ റൂൾ'ൽ തികച്ചും കൗതുകമുണർത്തുന്ന കഥാപാത്രമായാണ് രശ്മിക എത്തുന്നത്. സുകുമാർ റൈറ്റിംഗ്‌സുമായ് സഹകരിച്ച് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം മികച്ച സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ആഗോളതലത്തിൽ കൊടുങ്കാറ്റായി മാറാൻ തക്കവണ്ണമൊരു ആക്ഷൻ പായ്ക്ക്ഡ് എക്‌സ്‌ട്രാവാഗാൻസയായാണ് 'പുഷ്പ: ദ റൂൾ' എത്തുന്നത്. 

ALSO READ: കേരളം തീവ്രവാദികളുടെ പറുദീസയെന്ന സംഘപരിവാർ പ്രചാരണത്തിന് ദൂരദർശൻ കൂട്ടുനിൽക്കരുത്; കേരള സ്റ്റോറി പ്രദർശനത്തിനെതിരെ സിപിഎം

സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ ഐക്കൺ സ്റ്റാറായ അല്ലു അർജുൻന്റെ ജന്മദിനമായ ഏപ്രിൽ 8ന് പുറത്തിറങ്ങും. ഫഹദ് ഫാസിലാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2021 ഡിസംബർ 17നാണ് ആദ്യ ഭാ​ഗം 'പുഷ്പ: ദി റൈസ്' തിയറ്റർ റിലീസ് ചെയ്തത്. ഛായാഗ്രഹണം: മിറെസ്‌ലോ കുബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമ കൃഷ്ണ, എൻ മോണിക്ക, സംഗീതം: ദേവി ശ്രീ പ്രസാദ്, പിആർഒ: ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News