Vela Movie Update : പൊലീസ് വേഷത്തിൽ ഷെയ്ൻ നിഗം; വേലയുടെ ഗ്ലിമ്പ്സ് പോസ്റ്ററെത്തി

Vela Movie : ശ്യാം ശശി ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.  ക്രൈം ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് വേല. 

Written by - Zee Malayalam News Desk | Last Updated : Sep 11, 2022, 12:10 PM IST
  • പൊലീസ് വേഷത്തിൽ നിൽക്കുന്ന ഷെയ്ൻ നിഗമാണ് പോസ്റ്ററിൽ ഉള്ളത്.
    ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി ഉടൻ തന്നെ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • ശ്യാം ശശി ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
  • ക്രൈം ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് വേല.
Vela Movie Update : പൊലീസ് വേഷത്തിൽ ഷെയ്ൻ നിഗം; വേലയുടെ ഗ്ലിമ്പ്സ് പോസ്റ്ററെത്തി

ഷെയിൻ നിഗവും സണ്ണി വെയനും ഒന്നിക്കുന്ന ചിത്രം വേലയുടെ ഗ്ലിമ്പ്സ് പോസ്റ്റർ പുറത്തുവിട്ടു. പൊലീസ് വേഷത്തിൽ നിൽക്കുന്ന ഷെയ്ൻ നിഗമാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി ഉടൻ തന്നെ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശ്യാം ശശി ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.  ക്രൈം ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് വേല. ഷെയ്ൻ നിഗം ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ  സിദ്ധാർഥ്‌ ഭരതനും അതിഥി ബാലനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

  എം സജാസ് ആണ് വേലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാന്നറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ. എസ് ജോർജാണ് ചിത്രം നിർമ്മിക്കുന്നത്‌.  പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് വേല. ചിത്രത്തിൻറെ ഷൂട്ടിങ് ഈ വര്ഷം ജൂൺ മാസത്തിൽ ആരംഭിച്ചിരുന്നു. ചിത്രത്തിൻറെ പൂജ പാലക്കാട് വെച്ചാണ് നടത്തിയത്.

ALSO READ: Shane Nigam - Sunny Wayne : ഷെയ്ൻ നിഗവും സണ്ണി വെയ്‌നും ഒന്നിക്കുന്നു; ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിച്ചു

'വിക്രം വേദ', 'കൈദി' മുതലായ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം.സി.എസ്സ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്ര സംയോജനം : മഹേഷ്‌  ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ സിംഗ് , പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ : ലിബർ ഡേഡ് ഫിലിംസ്, കലാ സംവിധാനം : ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രലങ്കാരം :ധന്യ ബാലകൃഷ്‍ണൻ.

 കൊറിയോഗ്രാഫി: കുമാർ ശാന്തി,  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിങ്. ഫിനാൻസ് കൺട്രോളർ: അഗ്നിവേശ്.  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചൻ.പ്രൊഡക്ഷൻ മാനേജർ മൻസൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ.അസോസിയേറ്റ് ഡയറക്‌റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ. മേക്കപ്പ് : അമൽ ചന്ദ്രൻ , സംഘട്ടനം : പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ് ടൂണി ജോൺ ,സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി : ഓൾഡ് മംഗ്‌സ്, പി ആർ ഓ: പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News