Vijay Babu Sexual Assault Case : വിജയ് ബാബുവിനെ AMMA എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി

Vijay Babu Case : തന്നെ എക്സിക്യൂട്ടീവ് കമ്മറ്റയിൽ നിന്ന് മാറ്റി നിർത്താൻ ആവശ്യപ്പെട്ട് വിജയ് ബാബു AMMAയ്ക്ക് കത്തയിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : May 1, 2022, 08:56 PM IST
  • വിജയ് ബാബുവിന്റെ ആവശ്യപ്രകാരമാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നൊഴിവാക്കിയതെന്ന് പത്രിക്കുറിപ്പിലൂടെ അറിയിച്ചു.
  • തന്നെ എക്സിക്യൂട്ടീവ് കമ്മറ്റയിൽ നിന്ന് മാറ്റി നിർത്താൻ ആവശ്യപ്പെട്ട് വിജയ് ബാബു AMMAയ്ക്ക് കത്തയിച്ചിരുന്നു.
  • തുടർന്ന് ചർച്ച ചെയ്ത് വിജയ് ബാബുവിനെ AMMA എക്സിക്യൂട്ടീവ് കമ്മറ്റയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടിക്ക് അംഗീകാരം നൽകുകയായിരുന്നു.
Vijay Babu Sexual Assault Case : വിജയ് ബാബുവിനെ AMMA എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി

കൊച്ചി : ബലാത്സംഗ കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബുവിനെ താരസംഘടനയായ AMMA എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി. വിജയ് ബാബുവിന്റെ ആവശ്യപ്രകാരമാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നൊഴിവാക്കിയതെന്ന് പത്രിക്കുറിപ്പിലൂടെ അറിയിച്ചു. തന്നെ എക്സിക്യൂട്ടീവ് കമ്മറ്റയിൽ നിന്ന് മാറ്റി നിർത്താൻ ആവശ്യപ്പെട്ട് വിജയ് ബാബു AMMAയ്ക്ക് കത്തയിച്ചിരുന്നു. തുടർന്ന് ചർച്ച ചെയ്ത് വിജയ് ബാബുവിനെ AMMA എക്സിക്യൂട്ടീവ് കമ്മറ്റയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടിക്ക് അംഗീകാരം നൽകുകയായിരുന്നു. 

"തന്റെ പേരിൽ ഉയർന്നു വന്ന ആരോപണങ്ങളുടെ പേരിൽ താൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാൻ ആഗ്രഹിക്കാത്തതിനാൽ തന്റെ നിരപരാധിത്വം തെളിയുന്നത് വരെ "അമ്മ"യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ  നിന്നും തൽക്കാലം മാറി നിൽക്കുന്നതായി ശ്രീ. വിജയ് ബാബു സമർപ്പിച്ച കത്ത് കമ്മിറ്റി ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു."  AMMAയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. 

കൂടാതെ നടൻ ഷമ്മി തിലകൻ അച്ചടക്ക സമിതിക്ക് മുമ്പിൽ ഹാജരാകുന്നതിന് മെയ് 17 വരെ അവസരം നൽകിയതായും താരസംഘടന വാർത്തക്കുറിപ്പിൽ അറിയിച്ചു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News