മലയാള സിനിമയിലെ പുതിയ പ്രൊഡക്ഷൻ ഹൗസായി വി ജെ ഫിലിം ഹൗസ്; ആദ്യ ചിത്രം "എല്ലാം പറഞ്ഞതുപോലെ"

ആദ്യചിത്രം  "എല്ലാം പറഞ്ഞതുപോലെ" യുടെ പൂജയും എറണാകുളത്ത് വച്ച് നടന്നു

Written by - Zee Malayalam News Desk | Last Updated : Sep 15, 2022, 09:20 PM IST
  • ആദ്യചിത്രം "എല്ലാം പറഞ്ഞതുപോലെ" യുടെ പൂജയും എറണാകുളത്ത് വച്ച് നടന്നു
  • പുതുമുഖങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചിത്രമാണിത്
  • പൂജ ചടങ്ങിൽ ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായിരുന്നു
 മലയാള സിനിമയിലെ  പുതിയ പ്രൊഡക്ഷൻ ഹൗസായി വി ജെ ഫിലിം ഹൗസ്;  ആദ്യ ചിത്രം "എല്ലാം പറഞ്ഞതുപോലെ"

വി ജെ ഫിലിം ഹൗസ് എന്ന പുതിയ പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചും അവരുടെ ആദ്യചിത്രം  "എല്ലാം പറഞ്ഞതുപോലെ" യുടെ പൂജയും എറണാകുളത്ത് വച്ച് നടന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചിത്രമാണിത്. പൂജ ചടങ്ങിൽ ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായിരുന്നു.ഹൈബി ഈഡൻ എം പി, നിർമ്മാതാവ് ബാദുഷ, ചലച്ചിത്ര മേഖലയിലെ മറ്റു പ്രമുഖർ ,  ചിത്രത്തിന്റെ താരങ്ങളും മറ്റ് അണിയറ പ്രവർത്തകരും  ചേർന്ന് ഭദ്രദീപം കൊളുത്തി. 

'ചിത്രത്തിന്റെ ടൈറ്റിൽ  അനൗൺസ്മെന്റ് പ്രശസ്ത നിർമ്മാതാവ് ബാദുഷ നിർവഹിച്ചു. പ്രശസ്ത സംവിധായകൻ സന്തോഷ് വിശ്വനാഥ് ആദ്യമായി കഥയെഴുതുന്ന ചിത്രമാണിത്.  ജയഹരി, ബിനോയി, ബോസ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കഥയ്ക്കായി മൂന്ന് സംവിധായകർ അതും പുതുമുഖങ്ങൾ ഒത്തുചേരുന്നതും ഇതാദ്യമായിട്ടാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News