പൂക്കളങ്ങളാൽ സമൃദ്ധമായി പ്രവാസലോകവും; ദൃശ്യവിരുന്നൊരുക്കി ബഹറിനിൽ അത്തപ്പൂക്കള മത്സരം

വെള്ളിയാഴ്ച്ച നടന്ന അത്തപ്പൂക്കള മത്സരത്തിൽ വ്യക്തികളും സമാജം ഉപ വിഭാഗങ്ങളും മറ്റ് സംഘടനകളുമടക്കം പതിനൊന്ന് ഗ്രൂപ്പുകളായാണ്  മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിരുന്നു.

Edited by - Zee Malayalam News Desk | Last Updated : Aug 27, 2022, 12:13 PM IST
  • വിധികർത്താക്കൾക്ക് വിജയികളെ കണ്ടെത്താൻ ഏറെ പ്രയസമുണ്ടാക്കുന്ന തരത്തിൽ ഒന്നിനൊന്ന് മികച്ച പൂക്കളങ്ങളാണ് ഓരോ മത്സരാർത്ഥികളും ഒരുക്കിയിരുന്നത്.
  • വെള്ളിയാഴ്ച്ച നടന്ന അത്തപ്പൂക്കള മത്സരത്തിൽ വ്യക്തികളും സമാജം ഉപ വിഭാഗങ്ങളും മറ്റ് സംഘടനകളുമടക്കം പതിനൊന്ന് ഗ്രൂപ്പുകളായാണ് മത്സരം സംഘടിപ്പിച്ചത്.
  • മത്സരത്തിലും ഓണാഘോഷ പരിപാടികളിലും ഏറെ ആവേശത്തോടെയാണ് മലയാളികൾ പങ്കാളികളാകുന്നതെന്ന് ബഹ്റിൻ കേരളീയ സമാജം പ്രസിഡന്‍റ് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു.
പൂക്കളങ്ങളാൽ സമൃദ്ധമായി പ്രവാസലോകവും; ദൃശ്യവിരുന്നൊരുക്കി ബഹറിനിൽ അത്തപ്പൂക്കള മത്സരം

മനാമ: ബഹ്റിനിലെ പ്രവാസികൾക്ക് ദൃശ്യവിരുന്നൊരുക്കി  അത്തപ്പൂക്കള മത്സരം. കഴിഞ്ഞ രണ്ട് വർഷം വീടുകളിൽ ഒതുങ്ങിയ ഓണാഘോഷം ഇത്തവണ രണ്ട് മാസം നീണ്ട് നിൽക്കുന്ന വിപുലമായ ഓണാഘോഷ പരിപാടികളാണ് ബഹറിൻ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നത്.

വെള്ളിയാഴ്ച്ച നടന്ന അത്തപ്പൂക്കള മത്സരത്തിൽ വ്യക്തികളും സമാജം ഉപ വിഭാഗങ്ങളും മറ്റ് സംഘടനകളുമടക്കം പതിനൊന്ന് ഗ്രൂപ്പുകളായാണ്  മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിരുന്നു. 

Read Also: സിപിഎം ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം

വിധികർത്താക്കൾക്ക് വിജയികളെ കണ്ടെത്താൻ ഏറെ പ്രയസമുണ്ടാക്കുന്ന തരത്തിൽ ഒന്നിനൊന്ന് മികച്ച പൂക്കളങ്ങളാണ് ഓരോ മത്സരാർത്ഥികളും ഒരുക്കിയിരുന്നത്. യഥാർത്ഥ പൂക്കൾ തന്നെയാണ് പൂക്കളം തീർക്കാനായി ഉപയോഗിച്ചിട്ടുള്ളത്. 

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന അത്തപ്പൂക്കള മത്സരത്തിലും ഓണാഘോഷ പരിപാടികളിലും ഏറെ ആവേശത്തോടെയാണ് മലയാളികൾ പങ്കാളികളാകുന്നതെന്ന് ബഹ്റിൻ കേരളീയ സമാജം പ്രസിഡന്‍റ് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു. 

Read Also: സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ

വരുന്ന രണ്ട് മാസത്തോളം എല്ലാ ദിവസങ്ങളിലും കേരളീയ സമാജത്തിൽ ഓണാഘോഷ പരിപാടികൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോസ് ചാലിശ്ശേരി, അജിത രാജേഷ് എന്നിവരാണ് പൂക്കള മത്സരത്തിൻ്റെ കൺവീനർമാർ. വരും ദിവസങ്ങളിൾ ഓണാഘോഷ പരിപാടികൾക്ക് മിഴിവേകാൻ കേരളത്തിൽ നിന്നും പ്രശസ്ത കലാകാരൻമ്മാരുടെയും പ്രമുഖ വ്യക്തികളുടെയും ഒരു നീണ്ട നിര തന്നെ ബഹ്റിനിലെത്തുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News