വിമാനത്താവളങ്ങളില്‍ കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ് ബാഗേജുകള്‍ക്ക് നിരോധനമില്ല

വിമാനത്താവളങ്ങളില്‍ കാര്‍ഡ് ബോര്‍ഡ് ബോക്‌സ് ബാഗേജുകള്‍ക്ക് വിലക്കുള്ളതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുള്ള അല്‍ഖുറൈഫ് അറിയിച്ചു.

Updated: Jul 6, 2018, 06:43 PM IST
വിമാനത്താവളങ്ങളില്‍ കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ് ബാഗേജുകള്‍ക്ക് നിരോധനമില്ല

സൗദി: വിമാനത്താവളങ്ങളില്‍ കാര്‍ഡ് ബോര്‍ഡ് ബോക്‌സ് ബാഗേജുകള്‍ക്ക് വിലക്കുള്ളതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുള്ള അല്‍ഖുറൈഫ് അറിയിച്ചു.

അതുകൂടാതെ, ബാഗേജ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ അത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് അവര്‍ വ്യക്തമാക്കിയതെന്ന് അദ്ദേഹം അറിയിച്ചു. സൗദി എയര്‍ലൈന്‍സും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

സൗദി വിമാനത്താവളങ്ങളില്‍ ജൂലൈ മുതല്‍ കാര്‍ഡ് ബോര്‍ഡ് ബോക്‌സ് ബാഗേജുകള്‍ നിരോധിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും സൗദി എയര്‍ലൈന്‍സും വിശദീകരണം നല്‍കിയത്.