Eid Al Fitr 2022 Holidays : മെയ് 4 വരെ ഈദ് അവധി പ്രഖ്യാപിച്ച് ബഹ്റൈൻ; വാരാന്ത്യം കൂടി പരിഗണിച്ചാൽ ആറ് ദിവസത്തെ അവധി ലഭിക്കും

Bahrain Eid Al Fitr 2022 Holidays മെയ് ഒന്ന് തൊഴിലാളി ദിനത്തിലും ബഹ്റൈൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ വരുകയാണെങ്കിൽ ആകെ ഈദിന് ലഭിക്കുന്നത് തുടർച്ചയായി നാല് ദിവസത്തെ അവധിയാണ് ഈദിനോട് അനുബന്ധിച്ച് ബഹ്റൈനിൽ ലഭിക്കുക.

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Apr 26, 2022, 03:03 PM IST
  • മെയ് ഒന്ന് തൊഴിലാളി ദിനത്തിലും ബഹ്റൈൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
  • അങ്ങനെ വരുകയാണെങ്കിൽ ആകെ ഈദിന് ലഭിക്കുന്നത് തുടർച്ചയായി നാല് ദിവസത്തെ അവധിയാണ് ഈദിനോട് അനുബന്ധിച്ച് ബഹ്റൈനിൽ ലഭിക്കുക.
  • കൂടാതെ വാരാന്ത്യം കൂടി പരിഗണിക്കുമ്പോൾ ഈദ് അവധിയുടെ എണ്ണം വീണ്ടും വർധിക്കും. വെള്ളി, ശനി ദിവസം കൂടി ഉൾപ്പെടുത്തുമ്പോൾ അവധിയുടെ കണക്ക് ആറിലേക്കെത്തും.
Eid Al Fitr 2022 Holidays : മെയ് 4 വരെ ഈദ് അവധി പ്രഖ്യാപിച്ച് ബഹ്റൈൻ; വാരാന്ത്യം കൂടി പരിഗണിച്ചാൽ ആറ് ദിവസത്തെ അവധി ലഭിക്കും

മനാമ : ഈദ് അൽ ഫിത്തർ 2022 അവധി പ്രഖ്യാപിച്ച് ബഹ്റൈൻ ഭരണകൂടം. മെയ് രണ്ട് മുതൽ നാല് വരെയുള്ള ദിവസങ്ങളിലായിട്ടാണ് ഭരണകൂടം ഈദ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം മെയ് ഒന്ന് തൊഴിലാളി ദിനത്തിലും ബഹ്റൈൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ വരുകയാണെങ്കിൽ ആകെ ഈദിന് ലഭിക്കുന്നത് തുടർച്ചയായി നാല് ദിവസത്തെ അവധിയാണ് ഈദിനോട് അനുബന്ധിച്ച് ബഹ്റൈനിൽ ലഭിക്കുക.

കൂടാതെ വാരാന്ത്യം കൂടി പരിഗണിക്കുമ്പോൾ ഈദ് അവധിയുടെ എണ്ണം വീണ്ടും വർധിക്കും. വെള്ളി, ശനി ദിവസം കൂടി ഉൾപ്പെടുത്തുമ്പോൾ അവധിയുടെ കണക്ക് ആറിലേക്കെത്തും. അവയും കൂടി പരിഗണിക്കുമ്പോൾ ബഹ്റൈനിലെ ഈദ് അവധി ഇങ്ങനെയായിരിക്കും

ഏപ്രിൽ 29- വെള്ളി
ഏപ്രിൽ 30 - ശനി
മെയ് 1- തൊഴിലാളി ദിനം പൊതുഅവധി
മെയ് 2- ഈദ്-അൽ ഫിത്തർ
മെയ് 3- ഈദ്-അൽ ഫിത്തർ
മെയ് 4- ഈദ്-അൽ ഫിത്തർ

അതേസമയം യുഎഇയിലും ഒമാനിലുമായിട്ട്  ഒരാഴ്ചത്തെ അവധിയാണ് ഇരു രാജ്യങ്ങളുടെ ഭരണകൂടങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയിൽ ഏപ്രിൽ 30ത് ശനിയാഴ്ച ആരംഭിക്കുന്ന ഈദ് അവധി അവസാനിക്കുന്നത് മെയ് ആറ് വെള്ളിയാഴ്ച വരെയാണ്. അതേസമയം യുഎഇയിലെ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ആകെ ലഭിക്കുന്നത് 9 ദിവസത്തെ അവധിയാണ്. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നാല് ദിവസത്തെ അവധിയെ ലഭിക്കു എന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
 
ഒമാനിൽ ഈദ് അവധി അഞ്ച് ദിവസമാണുള്ളത് അതോടൊപ്പം വാരാന്ത്യം കൂടി പരിഗണിക്കുമ്പോൾ ഒമാനിലെ ആകെ ഈദ്-അൽ ഫിത്തർ അവധി ഏഴ് ദിനമാകും. മെയ് ഒന്ന് മുതൽ അഞ്ച് വരെയാണ് ഒമാനിലെ ഈദ് അവധികൾ. ഇതിനോടൊപ്പം ഏപ്രിൽ 29, 30 തിയതികളിലെ വെള്ളി-ശനി വാരാന്ത്യ അവധികളും കൂടിയാകുമ്പോൾ ഒമാനിലെ ആകെ ഈദ് അവധിയുടെ ആകെ ദിനം ഒരാഴ്ച എന്ന കണക്കിലേക്കാകും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News