Expo 2020 Dubai: ജൂലൈ 18 മുതൽ Ticket വിൽപ്പന; പ്രതിദിന, പ്രതിമാസ, സീസണൽ പാസുകൾ ലഭ്യം

covid ഭീതി തുടരുമ്പോള്‍   ലോകത്തെ വിസ്മയിപ്പിക്കാനുള്ള  പദ്ധതിയുമായി  Dubai.. Expo 2020 Dubai-യ്ക്കുള്ള  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

Written by - Zee Malayalam News Desk | Last Updated : Jul 2, 2021, 12:47 AM IST
  • എക്സ്പോ ദുബായ് 2020യുടെ (Expo 2020 Dubai) ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു.
  • ടിക്കറ്റ് വില്‍പ്പന ജൂലൈ 18 മുതലാണ് ആരംഭിക്കുക.
  • മൂന്നു തരത്തിലുള്ള പാസുകളാണ് ലഭിക്കുക
Expo 2020 Dubai: ജൂലൈ 18 മുതൽ  Ticket വിൽപ്പന; പ്രതിദിന, പ്രതിമാസ, സീസണൽ പാസുകൾ  ലഭ്യം

Dubai: covid ഭീതി തുടരുമ്പോള്‍   ലോകത്തെ വിസ്മയിപ്പിക്കാനുള്ള  പദ്ധതിയുമായി  Dubai.. Expo 2020 Dubai-യ്ക്കുള്ള  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

എക്സ്പോ  ദുബായ് 2020യുടെ  (Expo 2020 Dubai) ടിക്കറ്റ്  നിരക്കുകള്‍ പ്രഖ്യാപിച്ചു.    ടിക്കറ്റ് വില്‍പ്പന   ജൂലൈ 18 മുതലാണ്  ആരംഭിക്കുക.  മൂന്നു തരത്തിലുള്ള പാസുകളാണ് ലഭിക്കുക. സിംഗിള്‍ എന്‍ട്രി പാസിന്    (Daily pass) 95 ദിര്‍ഹമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.  ഒരു  മാസത്തേയ്ക്കുള്ള  പ്രവേശന പാസിന്   195 ദിര്‍ഹമാണ് നിരക്ക്.  സീസണ്‍ പാസ്, അതായത് എക്സ്പോ നടക്കുന്ന 6  മാസത്തേയ്ക്കുള്ള പാസിന്  495 ദിര്‍ഹമാണ് തുക  നിശ്ചയിച്ചിരിക്കുന്നത്. 
 
ടിക്കറ്റ് ബുക്ക് ചെയ്യാന്‍   expo2020dubai.com. സന്ദര്‍ശിച്ചാല്‍ മതിയാകും.  വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എക്സ്പോ  (Expo 2020 Dubai) അധികൃതര്‍ നിരക്ക് സംബന്ധിച്ച വിവരം അറിയിച്ചത്. 

അതേസമയം,  18 വയസിന് താഴെയുള്ളവര്‍ക്കും വൈകല്യമുള്ള ആളുകള്‍ക്കും   എക്സ്പോ  ദുബായ് 2020 യില്‍ പ്രവേശനം സൗജന്യമാണ്. കൂടാതെ,  വൈകല്യമുള്ളവരെ അനുഗമിക്കുന്നയാള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50% ഡിസ്‌കൗന്‍ഡും ലഭിക്കും.

Also Read: Covid Vaccination: ദുബായിൽ ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു

2021 ഒക്ടോബര്‍  1 മുതല്‍ 2022 മാര്‍ച്ച്‌ 31 വരെയാണ്   എക്സ്പോ  ദുബായ് 2020 (Expo 2020 Dubai) നടക്കുക.   182 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന  ഈ  എക്സിബിഷനില്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും പങ്കെടുക്കും.  രാജ്യങ്ങള്‍ക്ക് കല, ശാസ്ത്രം, വാണിജ്യം എന്നീ മേഖലകളിലെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് Expo 2020 Dubai..

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News