യുഎഇയില്‍ നാലുദിവസം മഴയ്ക്കു സാധ്യത

കാറ്റും മഴയുംമൂലം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Updated: Oct 28, 2018, 04:07 PM IST
യുഎഇയില്‍ നാലുദിവസം മഴയ്ക്കു സാധ്യത

ദുബായ്: അടുത്ത നാലു ദിവസം യുഎഇയില്‍ മഴയും പൊടിയും നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഇതെന്ന് എന്‍സിഎം അറിയിച്ചു. 

കാറ്റും മഴയുംമൂലം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പലയിടങ്ങളിലായി ഇന്നു മുതല്‍ മഴയ്ക്കു സാധ്യതയുണ്ടെന്നും താപനിലയില്‍ കുറവുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ബുധനാഴ്ചവരെ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ വിനോദസഞ്ചാരികള്‍ കടല്‍ക്കാഴ്ച കാണാന്‍ പോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close