Bahrain News: ബഹ്‌റൈനില്‍ പ്രവാസികളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പരിശോധന ശക്തം

Bahrain News: പരിശോധന നടത്തിയത് വ്യാപാര സ്ഥാപനങ്ങള്‍, തൊഴിലാളികള്‍ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ്. പരിശോധനയില്‍ തൊഴില്‍പരമായ നിയമലംഘനങ്ങള്‍ക്ക് പുറമെ താമസ നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 08:17 PM IST
  • ബഹ്‌റൈനില്‍ തൊഴില്‍ താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശനമാകുന്നു
  • പരിശോധന നടത്തിയത് വ്യാപാര സ്ഥാപനങ്ങള്‍, തൊഴിലാളികള്‍ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ്
  • പരിശോധനയില്‍ തൊഴില്‍പരമായ നിയമലംഘനങ്ങള്‍ക്ക് പുറമെ താമസ നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്
Bahrain News: ബഹ്‌റൈനില്‍ പ്രവാസികളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പരിശോധന ശക്തം

മനാമ: ബഹ്‌റൈനില്‍ തൊഴില്‍ താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശനമാകുന്നു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി  നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ്, ആഭ്യന്തര മന്ത്രാലയം, ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് എന്നിവർ സംയുക്തമായാണ് ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ പരിശോധന നടത്തുന്നത്.

Also Read: Kuwait News: കുവൈത്തിൽ 16,500 കിലോഗ്രാം ലഹരി പദാർത്ഥങ്ങളുമായി 22 പേർ പിടിയിൽ

പരിശോധന നടത്തിയത് വ്യാപാര സ്ഥാപനങ്ങള്‍, തൊഴിലാളികള്‍ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ്. പരിശോധനയില്‍ തൊഴില്‍പരമായ നിയമലംഘനങ്ങള്‍ക്ക് പുറമെ താമസ നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. നിയമങ്ങള്‍ ലംഘിച്ച ഏതാനും പേരെ പിടികൂടിയിട്ടുമുണ്ട്. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് കര്‍ശനമായ പരിശോധന രാജ്യത്ത് തുടരുമെന്നും നിയമലംഘനങ്ങള്‍ കണ്ടെത്തി കടുത്ത നടപടി സ്വീകരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Also Read: Mangal Shukra Yuti 2023: ചൊവ്വ-ശുക്ര അപൂർവ സംയോഗം ഈ രാശിക്കാർക്ക് നൽകും സർവ്വസൗഭാഗ്യങ്ങൾ!

രാജ്യത്തെ തൊഴില്‍ മേഖലയിലെ നടപടികള്‍ സുതാര്യമാക്കാനും നിയമപരമായി നിലനിര്‍ത്താനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന നടപടികളില്‍ പൊതുജനങ്ങളുടെ പിന്തുണയും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ അതോറിറ്റിയുടെ വെബ്‍സൈറ്റായ www.lmra.bh ല്‍ നല്‍കിയിട്ടുള്ള ഇലക്ട്രോണിക് ഫോം പൂരിപ്പിച്ചോ അല്ലെങ്കില്‍ 17506055 എന്ന നമ്പറില്‍ വിളിച്ചോ വിവരം അറിയിക്കണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News