ഇന്ത്യന്‍ ഉന്നതതല സംഘം ഖത്തര്‍ സന്ദര്‍ശിക്കുന്നു; ലക്ഷ്യം നിക്ഷേപം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖത്തര്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഉന്നതതല സംഘം ഖത്തര്‍ സന്ദര്‍ശിക്കുന്നു .ഇന്ത്യ ഖത്തറില്‍ നിന്ന് വന്‍ നിക്ഷേപ പദ്ധതികള്‍ പ്രതീക്ഷിക്കുന്നുണ്ട് .ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സന്ദര്‍ശനം .അടിസ്ഥാനവികസന മേഖലയിലാണ് നിക്ഷേപ കരാറുകള്‍ക്ക് കളമൊരുങ്ങത്.ഈ ആഴ്ച്ച തന്നെ സംഘത്തിന്‍റെ  സന്ദര്‍ശനം ഉണ്ടാവും എന്നാണ് സൂചന .യൂറോപ്പിലടക്കം വിവിധ രാജ്യങ്ങളില്‍ വലിയ തോതില്‍ നിക്ഷേപങ്ങള്‍ നടത്തുന്ന രാജ്യമാണ് ഖത്തര്‍. ഖത്തറിന്‍റെ പരമോന്നത നിക്ഷേപ ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി (ക്യു.ഐ.എ)യില്‍ നിന്നുള്ള നിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 

Last Updated : May 22, 2016, 04:26 PM IST
ഇന്ത്യന്‍ ഉന്നതതല സംഘം ഖത്തര്‍ സന്ദര്‍ശിക്കുന്നു; ലക്ഷ്യം നിക്ഷേപം

ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖത്തര്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഉന്നതതല സംഘം ഖത്തര്‍ സന്ദര്‍ശിക്കുന്നു .ഇന്ത്യ ഖത്തറില്‍ നിന്ന് വന്‍ നിക്ഷേപ പദ്ധതികള്‍ പ്രതീക്ഷിക്കുന്നുണ്ട് .ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സന്ദര്‍ശനം .അടിസ്ഥാനവികസന മേഖലയിലാണ് നിക്ഷേപ കരാറുകള്‍ക്ക് കളമൊരുങ്ങത്.ഈ ആഴ്ച്ച തന്നെ സംഘത്തിന്‍റെ  സന്ദര്‍ശനം ഉണ്ടാവും എന്നാണ് സൂചന .യൂറോപ്പിലടക്കം വിവിധ രാജ്യങ്ങളില്‍ വലിയ തോതില്‍ നിക്ഷേപങ്ങള്‍ നടത്തുന്ന രാജ്യമാണ് ഖത്തര്‍. ഖത്തറിന്‍റെ പരമോന്നത നിക്ഷേപ ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി (ക്യു.ഐ.എ)യില്‍ നിന്നുള്ള നിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ക്യു.ഐ.എയുടെ ഫണ്ട് 329 ബില്യന്‍ ഡോളര്‍ ആയി ഉയര്‍ന്നിരുന്നു. ജി.ഡി.പിയുടെ 183.4 ശതമാനം വരുമിത്. 2013ലെ 243.5 ബില്യന്‍ ഡോളറില്‍ നിന്നാണ് കുതിച്ചുചാട്ടമുണ്ടായത്. വിദേശത്ത് 200 ബില്യന്‍ ഡോളറിലേറെ ഖത്തര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലെ ഖത്തറിന്‍െറ വിദേശനിക്ഷേപം മിതമായ തോതിലാണ്. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം, റോഡുകള്‍, ഹൈവേകള്‍, എയര്‍പോര്‍ട്ട്, എയര്‍ലൈന്‍സ്, തുറമുഖങ്ങള്‍, ദ്രവീകൃത പ്രകൃതി വാതകം, പെട്രോകെമിക്കല്‍, വളം നിര്‍മാണം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങള്‍ക്കാണ് ഖത്തര്‍ താല്‍പര്യപ്പെടുന്നത്. മാത്രമല്ല, ഖത്തറിന് ഇന്ത്യയുമായി പ്രതിരോധ മേഖലയില്‍ വലിയ ബന്ധവുമുണ്ട്.

ജനുവരിയില്‍ ഇന്ത്യക്ക് ഖത്തര്‍ പകുതിവിലക്ക് പ്രകൃതി വാതകം നല്‍കുന്നതിന് കരാര്‍ ഒപ്പുവെച്ചിരുന്നു. ഈ കരാര്‍ ഇന്ത്യക്ക് പ്രതിവര്‍ഷം 4,000 കോടി രൂപയുടെ ആദായമാണ് ഉണ്ടാക്കുക. 2028 വരെയാണ് കരാറിന്‍െറ കാലാവധി. 1999ലാണ് ഇരു രാഷ്ട്രങ്ങളും ആദ്യമായി പ്രകൃതി വാതകം ഇറക്കുമതി കരാറില്‍ ഒപ്പുവെച്ചത്. നവംബറില്‍ പെട്രോളിയം മന്ത്രി മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ നിക്ഷേപമിറക്കാനുള്ള സാഹചര്യങ്ങള്‍ ഉറ്റുനോക്കുകയാണ് ഖത്തറിലെ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും. ഹൈവേകള്‍, റെയില്‍വേ, വ്യോമ ഗതാഗതം, എല്‍.എന്‍.ജി, പെട്രോ കെമിക്കല്‍, ടൂറിസം എന്നിവയിലും നിക്ഷേപ സാധ്യതകള്‍ ഏറെയാണ്. പ്രതിരോധ രംഗത്തും പരസ്പരം സഹകരണമുണ്ടാവുമെന്നാണ് കരുതുന്നത്. 

ഇന്ത്യ പോലുള്ള മഹത്തായ രാജ്യത്ത് വലിയ നിക്ഷേപ പദ്ധതികള്‍ക്ക് ഖത്തര്‍ തയാറാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സന്ദര്‍ശന സമയത്ത് വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹകരണം ശക്തിപ്പെടുന്നതിന്‍റെ  ഭാഗമായി നേരത്തെ യു.എ.ഇയും സൗദി അറേബ്യയും പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു. മോദി സന്ദര്‍ശിക്കുന്ന ജി.സി.സിയിലെ മൂന്നാമത്തെ രാഷ്ട്രമാണ് ഖത്തര്‍. എട്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഖത്തര്‍ സന്ദര്‍ശനത്തിനത്തെുന്നത്. 2008ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് നേരത്തെ ഖത്തര്‍ സന്ദര്‍ശിച്ചത്.  മോദി അധികാരമേറ്റെടുത്ത ശേഷം ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ അറബ് ഭരണാധികാരി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയായിരുന്നു. 

ഇന്ത്യന്‍ പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയുടെ ക്ഷണം സ്വീകരിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24, 25 തിയതികളിലാണ് അമീര്‍ ഇന്ത്യ സന്ദര്‍ശിച്ചത്. ഇന്ത്യ സന്ദര്‍ശിച്ച ഖത്തര്‍ അമീര്‍ മോദിയെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിന് അമീര്‍ മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രിക്ക് ഖത്തറിലേക്കുള്ള ക്ഷണം ആവര്‍ത്തിക്കുകയും ചെയ്തു. നേരത്തെ 2005ലും 1999ലും അന്നത്തെ അമീറായിരുന്ന ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. എണ്ണയുല്‍പാദക രാജ്യങ്ങളുമായി പുതിയ വ്യപാര കരാറുകളുടെ സാധ്യതകള്‍ തേടി പ്രധാനമന്ത്രി വിവിധ അറബ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്‍റെ  ഭാഗമായി പ്രധാനമന്ത്രി ഇന്ന്‍  ഇറാന്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടിട്ടുണ്ട് .

Trending News